സോഫയിലിട്ട ബാഗുമായി റൂമിലേക്ക് പോയി.
ഒന്നു രണ്ടു ബുക്കുകൾ കൂടി ബാഗിലേക്ക് ധൃതിയിൽ വച്ചിട്ട് തിരികെ പോകാൻ ശ്രമിക്കുമ്പോഴാണ് കയ്യിലൊരു ഡയറി തടഞ്ഞത്.
ഒന്നു ശങ്കിച്ചെങ്കിലും സാരംഗി തല ചൊറിഞ്ഞുകൊണ്ട് ആ ഡയറിയും കൂടി ബാഗിലേക്കിട്ടു.
“സാരൂ……………”
അരുണിമയുടെ നീട്ടിയുള്ള വിളി കേട്ടാണ് സാരംഗി വേഗം ഹാളിലേക്ക് ഓടി വന്നത്.
അവിടെ എത്തിയപ്പോഴേക്കും അരുണിമ അവളെ നോക്കി കണ്ണുകൾ കാണിച്ചു.
അതു കണ്ടതും സാരംഗി ഹാളിൽ തൂക്കിയ ഫോട്ടോയിലേക്ക് നോക്കി കൈകൾ കൂപ്പി.
തെല്ലൊരു നിമിഷം അവൾ കണ്ണുകളടച്ചു മൗനം പാലിച്ചു.
ഫോട്ടോയിലെ അനന്തുവിന്റെ പ്രതിരൂപത്തിലേക്ക് നോക്കിയതും അരുണിമയുടേ കണ്ണുകൾ നിറഞ്ഞു.
അവൾ കണ്ണട ഊരിയെടുത്ത് കരചീഫ് കൊണ്ട് കണ്ണുകളോപ്പി.
കണ്ണുകൾ തുറന്നതും ഈ കാഴ്ചയാണ് സാരംഗി കാണുന്നത്.
അവൾ ചാടിവന്നു അരുണിമയുടെ കഴുത്തിലൂടെ കയ്യിട്ട് തൂങ്ങി പിടിച്ചു.
“ഇങ്ങനെ കരയല്ലേ ഇമമ്മേ………………എന്റെ അനന്തച്ഛന് സങ്കടം വരും……………ഡോണ്ട് ബി സാഡ് ”
ആ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവൾ താക്കീത് പോലെ പറഞ്ഞു.
അരുണിമ തന്റെ മകളുടെ പിടയ്ക്കുന്ന നീല മിഴികളിൽ തെല്ലൊരു നിമിഷം ഉറ്റു നോക്കി.
അനന്തു കണ്മുന്നിൽ വന്നു നിൽക്കുന്ന പോലെയാണ് അവൾക്ക് തോന്നിയത്.
“കള്ളിയമ്മ………………………….എന്റെ കണ്ണും നോക്കികൊണ്ട് അനന്തച്ഛനെ സ്വപ്‍നം കാണുവാണല്ലേ?”
അവൾ കുറുകിക്കൊണ്ട് പറഞ്ഞു.
“അതെങ്ങനെ മനസിലായി?”
അരുണിമയുടെ കണ്ണുകളിൽ അത്ഭുതം.
“എനിക്ക് അറിഞ്ഞൂടെ എന്റെ ഇമമ്മയെ”
അരുണിമയെ പുണർന്നുകൊണ്ട് അവൾ