വശീകരണ മന്ത്രം 12 [ചാണക്യൻ]

Posted by

രുദ്രൻ തിരുമേനി പറയുന്നത് കേട്ട് അൽപ നേരം ജയശങ്കർ നിശബ്ദത പാലിച്ചു.

പൊടുന്നനെ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.

“കല്യാണി”

അതു കേട്ടതും രുദ്രൻ തിരുമേനി തലയാട്ടി.

പിന്നീട് ഒന്നും ചോദിക്കാൻ അയാൾക്ക് തോന്നിയില്ല.

ആ മാനസികാവസ്ഥ അതിനനുവദിച്ചില്ല എന്ന് വേണം പറയാൻ.

“പിന്നൊരു കാര്യം കൂടി ഞാൻ കണ്ടു പിടിച്ചു ജയാ…………………………… ദേവന്റെ പുനർജ്ജന്മം അഥർവ്വന്റെ വംശ പരമ്പരയിലാണ് സംഭവിച്ചിരിക്കുന്നത്………………………….അതിനാൽ അവനുമൊരു വൈരജാതൻ തന്നെ”

“അതിനർത്ഥം? ”

ഒന്നും മനസിലാവാതെ ജയൻ തന്റെ അമ്മാവനെ തുറിച്ചു നോക്കി.

“അതിനർത്ഥം ദേവന്റെ പുനർജന്മവും അഥർവ്വന്റെ പുനർജന്മവും ഒരാൾ തന്നെയാണോയെന്ന്?”

രുദ്രൻ തിരുമേനി തന്റെ സംശയം പങ്കു വച്ചു.

“അതിനിപ്പോ നമ്മളെന്താ ചെയ്യണ്ടേ?അമ്മാവാ അമ്മാവൻ എന്തു പറഞ്ഞാലും അക്ഷരം പ്രതി ഞാനനുസരിക്കും”

ജയശങ്കർ ബഹുമാനപൂർവ്വം പറഞ്ഞു തീർത്തു.

അനന്തരവന്റെ ഈ അനുസരണശേഷിയിൽ രുദ്രൻ തിരുമേനി നന്നേ അഭിമാനം കൊണ്ടു.

“കാലം കാത്തുവച്ച കാവ്യനീതിയെന്ന് പറയുന്ന പോലെ അഥർവ്വൻ പുനർജനിച്ചാൽ നമ്മളെ അത്‌ ബാധിക്കുകയില്ല ജയാ……………………………………അതായത് ചരിത്രഗ്രന്ഥങ്ങൾ സത്യമാണേൽ അഥർവ്വൻ സത്യമാണേൽ അഥർവ്വന്റെ കാലനും ഇതുപോലെ പുനർജനിച്ചിട്ടുണ്ടാകും………………………….പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ.”

അതും പറഞ്ഞുകൊണ്ട് രുദ്രൻ തിരുമേനി പൊട്ടി ചിരിച്ചു.

“ആ പുനർജ്ജന്മം ആരുടേതാണ് അമ്മാവാ?”

അമ്പരപ്പോടെ ജയൻ അദ്ദേഹത്തെ ഉറ്റു നോക്കി.

“ദുർമന്ത്രവാദിനി അമാലികയുടെ………………………… അവൾക്ക് അറിയാത്ത ഒരു ക്ഷുദ്ര ക്രിയകളുമില്ല……………………………. ദുർമന്ത്രവാദത്തിന്റെ ഏടായ അഥർവ്വ സംഹിത വരെ അരച്ചു കലക്കി കുടിച്ചവൾ……………………… സാക്ഷാൽ കാമദേവനെ വരെ പ്രീതിപ്പെടുത്തി ലൈംഗിക സംതൃപ്തിക്കായി രതിവീഴ്ചകളിൽ ആറാടുന്നവൾ”

“ശോ പെണ്ണുമ്പിള്ളയുടെ ഒരു ഭാഗ്യം”

ജയശങ്കർക്ക് ആ കഥ നന്നേ ഇഷ്ട്ടപ്പെട്ടു.

അവന്റെ മറുപടി കേട്ട് രുദ്രൻ തിരുമേനി പോലും പൊട്ടിച്ചിരിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *