വശീകരണ മന്ത്രം 12 [ചാണക്യൻ]

Posted by

ഇരിക്കുകയായിരുന്നു രുദ്രൻ തിരുമേനി.

ജയശങ്കർ മുറിയിലേക്ക് വന്നതു പോലും അദ്ദേഹം അറിഞ്ഞിരുന്നില്ല.

“അമ്മാവാ എന്നെ തിരക്കിയെന്നു അറിഞ്ഞു”

ജയശങ്കർ പറഞ്ഞു തുടങ്ങിയതും അദ്ദേഹം സ്വബോധത്തിലേക്ക് തിരികെ വന്നു.

“ഹേ… ഹ്…ഹാ…ജയാ ഇരിക്ക് ”

അദ്ദേഹം തപ്പി തടഞ്ഞുകൊണ്ട് പറഞ്ഞു.

അതുകേട്ട മാത്രയിൽ വിനയാന്വിതനായി അവിടെ തിരുമേനിക്ക് മുന്നിൽ ഇരുന്നു.

“ജയാ കാര്യങ്ങൾ അത്ര പന്തിയല്ല”

“എന്താണ്ടയെ അമ്മാവാ?”

ജയശങ്കർ നിർവികരതയോടെ ചോദിച്ചു.

“കഴിഞ്ഞ ദിവസം നമ്മുടെ മുത്തുമണിയുടെ സാന്നിധ്യം നാം നേരിട്ട് ദർശിച്ചു”

“അതെങ്ങനെ അമ്മാവാ?”

ജയൻ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി.

“അത്‌ സംഭവ്യമായി ജയാ……………………………ദക്ഷിണ മോളുടെ വരവ് അത്‌ പ്രകൃതി തന്നെ നിശ്ചയിച്ചതാണ്………………………. അതുപോലെ നീ പറഞ്ഞ ദേവന്റെ മുഖ സദൃശ്യമുള്ള തേവക്കാട്ടിലെ പുതിയ അതിഥി, അതും ദേവന്റെ പുനർജന്മമാകാനാണ് സാധ്യത”

രുദ്രൻ തിരുമേനിയുടെ വസ്തുതാവിരുദ്ധമായ കണ്ടെത്തലുകൾ കേട്ട് ജയശങ്കർ ആകെ കുഴങ്ങി.

കേട്ടത് വിശ്വസിക്കാനാവാതെ അയാൾ നിരത്തി വച്ച കവിടിയിലേക്ക് കണ്ണു നട്ടു.

“എന്നാലും ഇതൊക്കെ എങ്ങനാ അമ്മാവാ? കേട്ടിട്ട് ചിരി വരുന്നു………………………….ഇതൊക്കെ ഇന്നത്തെ കാലത്ത് നടക്കുമോ?”

അനന്തരവന്റെ മറുപടി കേട്ട് രുദ്രൻ തിരുമേനി പുച്ഛത്തോടെ ചിരിച്ചു.

“ഈ പ്രകൃതിയുടെ മായകൾ ഒന്നും തന്നെ നിനക്ക് അറിയില്ല ജയാ………………………എങ്കിലും ഞാനൊന്ന് പറയാം……………………… കാലം അതേ കഥ തന്നെ വീണ്ടും ആവർത്തിക്കുകയാണോയെന്ന് സംശയമുണ്ട്…………………………….മുത്തുമണിയും ദേവനും പുനർജനിച്ചിട്ടുണ്ടെൽ തീർച്ചയായും ദേവന്റെ പ്രണയിനിയും പുനർജനിച്ചിട്ടുണ്ടാവണം”

Leave a Reply

Your email address will not be published. Required fields are marked *