സ്വന്തം കവിളിൽ തോട്ടുകൊണ്ട് അരുണിമ കൊഞ്ചലോടെ പറഞ്ഞു.
“ഇനിയും എന്നോട് പിണങ്ങല്ലേ കേട്ടോ…………………………….അല്ലേൽ ഞാൻ ഏത്തമിടട്ടെ…………………………….അപ്പൊ എന്റെ ചെക്കന്റെ പിണക്കം മാറുവോ?”
അരുണിമ അനന്തുവിന്റെ ചിത്രത്തിൽ തലോടിക്കൊണ്ട് വീണ്ടും ചോദിച്ചു.
“ഹ…. ഹ…. ഹ… ഹ…… ഹ”
പുറത്തു നിന്നുമൊരു പൊട്ടി ചിരി കേട്ടാണ് അരുണിമ ഞെട്ടി പിടഞ്ഞു നോക്കുന്നത്.
അപ്പോൾ കണ്ടത് വാതുക്കൽ കയ്യും കെട്ടി വച്ചു തന്നെ നോക്കി ചിരിക്കുന്ന അനിയത്തിയെ ആയിരുന്നു.
അതു കണ്ടതും അരുണിമ അവളെ നോക്കി കണ്ണുരുട്ടി.
അരുണിമയുടെ മടിയിൽ ശയിക്കുന്ന ആ ചിത്രം കയ്യിലെടുത്തു അവൾ തിരിച്ചും മറിച്ചും നോക്കി.
“എന്താണ് ചേച്ചി പെണ്ണെ ഒറ്റക്കിരുന്നു സംസാരിക്കുന്നെ? ഊളമ്പാറയ്ക്ക് ടിക്കറ്റ് എടുക്കേണ്ടി വരുവോ?”
അവൾ വായ് പൊത്തി ചിരിച്ചു.
“ഒന്നു പോടി ”
അവളെ നോക്കി കൊഞ്ഞനം കുത്തി ക്കൊണ്ട് അരുണിമ ആ ചിത്രം തട്ടി പറിച്ചു.
“മനസിൽ എന്തേലുമുണ്ടെൽ ആ ഏട്ടനോട് തുറന്നു പറഞ്ഞൂടെ…………………………..എത്ര വർഷമായി ചേച്ചി ആ ഏട്ടന് വേണ്ടി കാത്തിരിക്കുന്നു…………………………. എന്തോരം സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു………………………….എന്തിനാ ഇങ്ങനെ ബാക്കിയുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നെ?”
അവൾ ഒരു മുന്നറിയിപ്പ് പോലെ അരുണിമയെ ഓർമ്മിപ്പിച്ചു.
“അറിഞ്ഞൂടാ മോളെ……………………..മനസ് നിറച്ചു സ്നേഹമാണെനിക്ക്…………………………..പക്ഷെ അത് പ്രകടിപ്പിക്കാൻ പറ്റുന്നില്ല ”
നിരാശ കാരണം അരുണിമയുടെ തല താഴ്ന്നു.
“അതിനൊരു വഴിയുണ്ട് ചേച്ചി.”
“എന്താ അത്?”
അരുണിമ പ്രതീക്ഷയോടെ തന്റെ അനിയത്തിയെ ഉറ്റു നോക്കി.
“ചേച്ചിക്ക് പകരം ഞാൻ ആ ചേട്ടനെ കെട്ടാം”
അവളുടെ ബുദ്ധി പോയ പോക്ക് കണ്ട് അരുണിമ പൊട്ടിച്ചിരിയോടെ അനിയത്തിയെ കട്ടിലിലേക്ക് വലിച്ചിട്ടു.
പിന്നെ രണ്ടും കൂടെ ബെഡിൽ കിടന്നു കെട്ടി മറിഞ്ഞു.
ഒടുക്കം അടിയായി പിടിയായി നുള്ളലായി മാന്തലായി കടിക്കലായി മുടി പിടിച്ചു വലിക്കലായി ആകെ ബഹളമയം തന്നെ.
.