അപ്പോഴേക്കും അനന്തു എണീറ്റു തിരികെ മനയിലേക്ക് പോയിരുന്നു.
രാധിക ആ കുളത്തിലെ ജല പരപ്പിലേക്ക് ദൃഷ്ടി പതിപ്പിച്ചു.
വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു അവൾ.
ആദ്യമായി ആ മന്ത്രം തന്നെ ചതിച്ചുവെന്ന തോന്നൽ അവളിലുണ്ടായി.
ആദ്യമായി താൻ അത്രയ്ക്കും ആഗ്രഹിച്ച ആള് കയ്യിൽ നിന്നും വഴുതിപ്പോയി.
രാധിക ദേഷ്യത്തോടെ പല്ലിറുമ്മി.
ഇതുപോലൊരു നാണക്കേട് അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.
രാധികയുടെ മുഖമൊക്കെ വലിഞ്ഞു മുറുകി.
ചുവന്നു തുടുത്തു.
കല്പടവിൽ നിന്നും ചാടിയെണീറ്റു അവൾ ആ കല്പടവുകൾ കയറിക്കൊണ്ടിരുന്നു.
അതോടൊപ്പം തുള്ളി തെറിക്കുന്ന ആ നിതംബഗോളങ്ങളുടെ കാഴ്ച.
അതിമനോഹരം.
.
.
.
.
മുറിയിലിരുന്ന് മടിയിലുള്ള ഡ്രോയിങ് പാഡിൽ ചിത്രം വരയ്ക്കുകയായിരുന്നു അരുണിമ.
ചൂണ്ടു വിരലിനും തള്ളവിരലിനുമിടയിൽ ഇറുക്കി പിടിച്ച പെൻസിൽ ദ്രുത ഗതിയിൽ ആ പാഡിലൂടെ ചലിക്കുന്നുണ്ട്.
മറ്റൊന്നിലും അവൾ ശ്രദ്ധിക്കുന്നില്ല.
കണ്ണുകൾ ആ ചിത്രത്തിൽ തന്നെയാണ്.
10 മിനുട്ട് നീണ്ടു നിന്ന മൽപ്പിടുത്തത്തിന് ഒടുവിൽ അരുണിമയിൽ നിന്നുമൊരു നെടുവീർപ്പുണ്ടായി.
പെൻസിൽ മാറ്റി വച്ചു അവൾ ആ ഡ്രോയിങ് പാഡ് എടുത്തു നോക്കി.
അതിൽ ബുള്ളറ്റ് ഓടിക്കുന്ന അനന്തുവിന്റെ ചിത്രമായിരുന്നു ആലേഖ്യം ചെയ്തിരുന്നത്.
അരുണിമയുടേ കലാ വിരുത് പൂർണമായും പ്രകടമാക്കുന്ന കലാ സൃഷ്ടി.
അവൾ പതുക്കെ ആ ചിത്രത്തിലൂടെ വിരലുകളോടിച്ചു.
“പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ ശരിക്കും ഭയന്നു പോയി…………………………..പെട്ടെന്ന് എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല……………………………..അതാ അറിയാതെ തല്ലി പോയെ എന്നോട് ദേഷ്യമാണോ?
ചുണ്ടുകൾ കൂർപ്പിച്ചു വച്ചു അരുണിമ ചിണുങ്ങി.
“അറിയാതെ തല്ലി പോയതല്ലേ…………………എന്റെ അനന്തേട്ടൻ ക്ഷമിക്ക്………………………പിണക്കം മാറിയില്ലേൽ എന്നെയും തല്ലിക്കോ ഇതാ”