-സർവ വശ്യ മന്ത്രം-
.
.
അനന്തുവിന്റെ കണ്ണുകൾ തന്നിലായതും രാധിക ആ മന്ത്രം മനസിൽ ഉരുവിട്ടു.
“ഓം കാമദേവായ വിദ്മഹേ
പുഷ്പ ബാണായ ധീമഹി
തന്നോനംഗ പ്രചോദയാത്”
കാമദേവനെ സ്ഫുരിക്കുന്ന ശക്തിയേറിയ വശീകരണ മന്ത്രം.
പ്രപഞ്ചത്തിലെ ശക്തിയേറിയ മൂന്നാമത്തെ വശീകരണ പ്രയോഗം.
ആ ശ്രേണിയിൽ പ്രഥമ സ്ഥാനം വഹിക്കുന്നതോ ത്രൈലോക്യ വശീകരണ മന്ത്രവും.
പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും കുറ്റമറ്റതുമായ വശീകരണ മന്ത്രം.
അനന്തുവിന് സ്വായത്തമായതും അതു തന്നെ.
അപ്പൊ രണ്ടാമത്തേതോ?
-വശ്യ മോഹിനി മന്ത്രം-
അമാലികയുടെ കൈവശമുള്ളത്.
വശീകരണ മന്ത്രം സ്വന്തമാക്കിയ രണ്ടു പേർ തമ്മിലുള്ള പോരാട്ടം.
അനന്തു വശ്യത്തിന് അടിമപ്പെടുമോയെന്ന് നോക്കി കാണാം.
.
.
.
.
രൗദ്രരൂപിണിയായി നിൽക്കുന്ന മാലതിയെ കണ്ടതും ലക്ഷ്മിക്ക് എന്തെന്നില്ലാത്ത ഭയവും കാളലും ഒരുപോലെയുണ്ടായി.
ഉള്ളം കയ്യിലെ വിയർപ്പ് അവളുടെ ഫോണിനെ നനയിച്ചു കൊണ്ടിരുന്നു.
അവൾക്ക് എന്തേലും ഉരിയാടാൻ കഴിയുന്നതിനു മുന്നേ കാറ്റ് പോലെ പാറി വന്ന മാലതി കൈ വീശി ലക്ഷ്മിയുടെ ചെകിട്ടിൽ ഒന്നു കൊടുത്തു.
“പ്ഠക്”
കിളി പറക്കുന്ന പോലത്തെ അടി കിട്ടിയതും ലക്ഷ്മി കുനിഞ്ഞിരുന്നു പോയി.
അവളുടെ ചെവിയിൽ ആരോ മൂളുന്നതായി തോന്നി.
തലകറങ്ങിയ അവൾ നിലത്തേക്ക് അമർന്നിരുന്നു.
അപ്പോഴും കവിളിൽ ഒരു മരവിപ്പ് പോലായിരുന്നു.
ഒപ്പം അസഹനീയമായ വേദനയും.
കീഴ് ചുണ്ട് പൊട്ടി ചോര കിനിയുന്നു.
അണപ്പല്ല് കൊഴിഞ്ഞോന്ന് സംശയമുണ്ട്.
ലക്ഷ്മിയുടെ ഉണ്ടക്കണ്ണുകളിൽ നിന്നും ഡാം പൊട്ടി വീണ പോലെ നീരൊഴുക്ക് ഉണ്ടായി.