വശീകരണ മന്ത്രം 12 [ചാണക്യൻ]

Posted by

എന്നിട്ട് സ്വന്തം റൂമിലേക്ക് അവൾ തിടുക്കപ്പെട്ടു ഓടിപ്പോയി.

മുറിയിലേക്ക് ഓടി പിടഞ്ഞു കയറിയ അവൾ പരതലിനിടെ കണ്ടത് ബെഡിൽ കിടക്കുന്ന ഫോൺ ആയിരുന്നു.

വേഗം തന്നെ അതെടുത്തു അതിൽ സേവ് ചെയ്ത നമ്പറിലേക്ക് അവൾ കാൾ ചെയ്തു.

പക്ഷെ മറുവശത്തു നിന്നും ഒരു പ്രതികരണവും ഇല്ലാതിരുന്നതിനാൽ അക്ഷമയോടെ വീണ്ടും കാൾ ചെയ്തു.

കലുഷിതമായിരുന്നു അവളുടെ മനസ്.

രണ്ടു തവണ റിങ് ചെയ്തതും മറുവശത്തു കാൾ കണക്ട് ആയി.

“ഹലോ”

“ഹലോ മാഡം ”

ഇപ്പുറത്തു നിന്നും പരുഷമായ ശബ്ദം ഒഴുകിയെത്തി.

“ദിവാകരൻ ഞാൻ പറഞ്ഞിരുന്ന  കൊട്ടേഷനില്ലേ……………………. അത്‌ ക്യാൻസൽ ചെയ്യാനാണ് ഞാൻ വിളിച്ചത്”

“എന്താ മാഡം എന്തെങ്കിലും പ്രശനം?”

“ഹേയ് ദാറ്റ്‌സ് നൺ ഓഫ് യുവർ ബിസിനെസ്………………………… ഞാൻ പറഞ്ഞ ആ കൊട്ടേഷനിൽ നിന്നും നിങ്ങൾ പിന്മാറണം………………………..അനന്തുവിനെ ഒന്നും ചെയ്യരുത്”

“അത്‌ മാഡം ഞങ്ങള് വാങ്ങിയ പണം ചിലവഴിച്ചു പോയി ”

മറുവശത്തു അയാൾ തന്റെ നിസ്സഹായത പ്രകടിപ്പിച്ചു.

“ഇട്സ് ഒകെ എനിക്കത് റീഫണ്ട്‌ ചെയ്യണ്ട……………………….ഞാൻ പറയാതെ നിങ്ങളവനെ ഒന്നും ചെയ്യരുത്”

“ഇല്ല മാഡം”

“Ok ”

അതും പറഞ്ഞുകൊണ്ട് ലക്ഷ്മി കാൾ കട്ട്‌ ചെയ്തു.

അപ്പോഴാണ് അവൾക്ക് അൽപം ആശ്വാസം തോന്നിയത്.

ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് കിടക്കുവാനായി തിരിഞ്ഞതും ലക്ഷ്മി കണ്ടത് വാതിൽക്കൽ രൗദ്രഭാവത്തോടെ നിൽക്കുന്ന മാലതിയെ ആയിരുന്നു.

അവളുടെ കണ്ണുകൾക്ക് ചോര മയം ആയിരുന്നു.

കോപം കൊണ്ട് മാലിനിയുടെ ശരീരം വെട്ടി വിറച്ചു.

അതു കണ്ടതും ലക്ഷ്മിയുടെ ചുണ്ടുകൾ മന്ത്രിച്ചു

“മാലതി”

ആ ഒരു നിമിഷം ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു
.
.
.
.
അനന്തുവിനെ തപ്പി നടക്കുകയാണ് രാധിക.

ഊണിനു ശേഷം അതിഥികൾ വിശേഷം പറയാനും മനയും പറമ്പും ചുറ്റി

Leave a Reply

Your email address will not be published. Required fields are marked *