പക്ഷെ പൊടുന്നനെ അയാളുടെ ദിവ്യ ദൃഷ്ടിക്ക് മുന്നിൽ ഒരു നാഗം പ്രത്യക്ഷപ്പെട്ടു.
വളരെ വലുപ്പമുള്ള ഭീമാകാരമായ ഒരു നാഗം.
അതിന്റെ കണ്ണുകൾ വൈരങ്ങളായിരുന്നു.
അവയ്ക്ക് വല്ലാത്തൊരു തിളക്കവും പ്രഭയുമായിരുന്നു.
കുലശേഖരന് ശ്രദ്ധ ഒന്നു പാളിയതും ആ നാഗം തന്റെ നീളമുള്ള വാല് ചുഴറ്റിയെടുത്ത് അയാളുടെ ദിവ്യ ദൃഷ്ടിയെ പ്രഹരിച്ചു.
ഓർക്കപ്പുറത്ത് കനത്ത പ്രഹരം കിട്ടിയ അയാൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു.
അപ്പോൾ ആ നാഗത്തിന്റെ മുഖം അയാളെ തെല്ലോന്ന് ഭയപ്പെടുത്തി.
കണ്ണുകൾ തുറന്നു കുലശേഖരൻ അനന്തുവിനെ തുറിച്ചു നോക്കി.
അയാൾക്ക് അപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു.
അയാളുടെ മനസ് മൊഴിഞ്ഞു.
നാഗത്തിന്റെ കാവലുള്ള ഈ യുവാവാര്?
ഇതിനു പിന്നിലുള്ള നിഗൂഢതയുടെ ചുരുളഴിക്കണം.
അയാൾ മുഷ്ടി ചുരുട്ടി പിടിച്ചു ശ്വാസം ആഞ്ഞു വലിച്ചു.
അപ്പോഴേക്കും വിജയൻ അനന്തുവിനെ മറ്റെന്തോ ആവശ്യത്തിനായി വിളിച്ചു.
അവൻ വേഗം തന്നെ അങ്ങോട്ടേക്ക് ഓടിപ്പോയി.
അപ്പോഴും കുലശേഖരന്റെ കണ്ണുകൾ ഓടിപ്പോകുന്ന അനന്തുവിൽ തന്നെയായിരുന്നു
അതിഥികൾക്ക് അവിടുത്തെ സ്ത്രീ ജനങ്ങൾ ചായയും പലചാരങ്ങളും നൽകി.
അവിടെയിരുന്ന് അവർ നാട്ടുകാര്യങ്ങളും രാഷ്ട്രീയവും ഇന്നത്തെ ജീവിത സാഹചര്യവും ചർച്ച ചെയ്തുകൊണ്ടിരുന്നു.
സത്കാരം പൊടി പൊടിച്ചു കൊണ്ടിരുന്നു.
ചായ കുടിക്ക് ശേഷം അഥിതികളിലെ സ്ത്രീകൾ മന മുഴുവനായും