The Twins 2 [KARNAN THE DARK PRINCE]

Posted by

അപ്പുവിന്‍റെ വിളിയാണ് സ്വാതിയെ സ്വബോദത്തിലേക്ക് കൊണ്ടുവന്നത്….

അവള്‍ തന്‍റെ പെണ്മക്കളെ മാറി-മാറി നോക്കി…. ഒരുങ്ങി ഇറങ്ങിയപ്പോള്‍ അപ്പു ഏത.. അച്ചു ഏത.. എന്ന് തനിക്ക് പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല… കുറച്ച് മുന്നേ ‘ അമ്മെ ’ എന്ന് വിളിച്ച ശബ്ദം അത് അപ്പുവിന്‍റെയാണ്…

അപ്പുവിന്‍റെയും അച്ചുവിന്‍റെയും ശബ്ദത്തില്‍ ഉള്ള ചെറിയ വ്യത്യാസം അത് മാത്രമാണ് ഇപ്പോള്‍ അവരെ തിരിച്ചറിയാനുള്ള ഏക മാര്‍ഗം…

സ്വാതി തന്‍റെ മക്കളെ ചുറ്റിപ്പിടിച്ചു…. ആവരും അമ്മയോട് ചേര്‍ന്ന് നിന്നു….

അച്ചു : അല്ല,.. ഇന്ന് ഞങ്ങടെ ആണോ അതോ.. സ്വാതി പെണ്ണിന്‍റെ ആണോ കല്യാണം….

സ്വാതി : പൊടി……

അച്ചു : ദേ സ്വാതി പെണ്ണിന് നാണം വന്നു………

അച്ചും അപ്പുവും ചിരിച്ചു…..

സ്വാതി : എന്‍റെ പെണ്മക്കളുടെ കല്യാണം അല്ലെ, അപ്പൊ…. ഒന്ന് ഒരുങ്ങി നില്‍ക്കാം എന്ന് കരുതി….

അപ്പു : എന്നാലും ഇത്രയും വേണ്ടായിരുന്നു….

സ്വാതി : അപ്പു നീയും…..

അപ്പു സ്വാതിയെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു…

സ്വാതി : അസൂയ തീരെ ഇല്ലാലെ….

“ മ്ച്ചും…. ”, അപ്പുവും അച്ചുവും ഒരുപോലെ പറഞ്ഞു…..

സ്വാതിക്ക് അത് കണ്ട് ചിരി അടക്കാനായില്ല….

അപ്പുവും അച്ചുവും സ്വാതിയുടെ ചിരിയില്‍ പങ്ക് ചേര്‍ന്നു…

അപ്പു അവര്‍ ഒരുമിച്ച് പോയി വാങ്ങിയ, ‘ ആരവ് ’ എന്നെഴുതിയ എന്നെഴുതിയ സ്വര്‍ണ മാലകള്‍ സ്വാതിയുടെ കയ്യിലേക് കൊടുത്തു…..

സ്വാതി മാലകള്‍ അവരുടെ കയ്യില്‍ നിന്നും വാങ്ങി…. അവരെയും വിളിച്ച് താഴേക്ക് ഇറങ്ങി….

അപ്പുവും അച്ചുവും വര്‍ധിച്ച ഹൃദയമിടിപ്പോടെ പതിയെ സ്വാതിയുടെ പുറകെ നടന്നു….

 
❤  ❤  ❤  ❤  ❤
 

അവര്‍ നേരെ പൂജാമുറിയിലേക്ക് കയറി….

അപ്പുവിന്‍റയും അച്ചുവിന്‍റയും മുഖത്ത് ടെന്‍ഷന്‍ നല്ല രീതിയില്‍ കാണാനുണ്ട്….

അവര്‍ കണ്ണുകള്‍ അടച്ച്, കൈകള്‍ കൂപ്പി പ്രാര്‍ഥിക്കാന്‍ തുടങ്ങി….

 
❤  ❤  ❤  ❤  ❤
 

Leave a Reply

Your email address will not be published. Required fields are marked *