താങ്ക്സ് സാർ
നമ്പർ നോട്ട് ചെയ്തോളു
നമ്പർ പറഞ്ഞു കൊടുത്തു..
താങ്ക്സ് സാർ.. രഞ്ജിത് ഹാപ്പി ആയി.
വൈകുന്നേരം ഉമേഷ് ചായ ഉണ്ടാക്കി.. ചായകുടിച്ചു അല്പം കഴിഞ്ഞപ്പോൾ കുട്ടി ഉറങ്ങി
രഞ്ജിനി.. നമുക്ക് ഒരു എഗ്രിമെന്റ് സൈൻ ചെയ്യാൻ ഉണ്ട്.
എന്താണ് സാർ
വേറെ ഒന്നും അല്ലടോ. തന്റെ വീടും പറമ്പും എഴുതി വാങ്ങാൻ അല്ല.. സിനിമ എഗ്രിമെന്റ്.. മോൻ അഭിനയിക്കുന്നതിനുള്ള എഗ്രിമെന്റ്.. വായിച്ചു ഒപ്പിട്ടാൽ മതി
അവൾ എഗ്രിമെന്റ് ഒപ്പിട്ടു.
വായിച്ചല്ലോ
വായിച്ചു സാർ
വേറെ ഒന്നും കൊണ്ടല്ല. സിനിമയിൽ നിന്നും നിങ്ങൾ മാറാതെ ഇരിക്കാൻ ആണ്.. നഷ്ടം എനിക്ക് വരരുതല്ലോ.. ഒരു കരാർ.. ഇനി പിന്മാറിയാൽ ഞാൻ കേസ് കൊടുക്കും.. ഉമേഷ് ചിരിച്ചു
ഇനി പാചകം തുടങ്ങട്ടെ
സർ ഞാനും വരാം
രഞ്ജിനി ഒന്നും ചെയ്യണ്ട.. ഞാൻ ചെയ്‌തോളാം
വേണ്ട സാർ.. സാർ റസ്റ്റ് എടുക്കു. സാറിനെ പോലെ ഒരു വലിയ മനുഷ്യൻ.. വേണ്ട സാർ
ആ ബഹുമാനം മനസ്സിൽ മതി. രഞ്ജിനി കൂടെ നിന്ന മതി
വളരെ വേഗം ഉമേഷ് കുക്ക് ചെയ്‌തു
സാർ നല്ല ഫാസ്റ്റ് ആണ്
ഉമേഷ് ചിരിച്ചു
ആറര മണി…
സാർ അവരെ കണ്ടില്ലല്ലോ
വിളിക്കട്ടെ
ഉമേഷ് അകത്തേക്ക് കയറി. ഡോർ അടച്ചു. കുറച്ചു കഴിഞ്ഞ് വെളിയിൽ വന്നു
രഞ്ജിനി അവർ പുറപ്പെട്ടതാണ്. പെട്ടന്ന് അവരുടെ ഒരു ബന്ധു മരണം.. അവർ തിരിച്ചു പോയി.. ഇന്ന് ചടങ്ങ് കഴിയും.. നാളെ വെളുപ്പിനെ അവർ പോരും
അയ്യോ സാർ