” നിന്നോട് ക്ഷമിക്കാനോ? നീ കാരണം ഞാനും ഇവനും എല്ലാരുടെയും മുന്നിൽ നാണം കെട്ടു കോമാളിയായി. എന്നിട്ട് അവള് മാപ്പും പറഞ്ഞ് വന്നിരിക്കുന്നു. ” ഐഷു അത് പറയുമ്പോൾ സങ്കടം കൊണ്ട് അവളുടെ തൊണ്ട ഇടാറുന്നുണ്ടായിരുന്നു.
രശ്മിയെയാണ് ഐഷു അങ്ങനെ പറഞ്ഞതെങ്കിലും ആ വാക്കുകളെല്ലാം എന്റെ നെഞ്ചിലാണ് തറച്ച് കയറിത്. കർത്താവെ ഞാൻ കാരണം എന്റെ ഐഷു…!
” ഡീ പ്ലീസ് ഞാൻ നിന്റെ കാല് വേണമെങ്കിക്കും പിടിക്കാം. എന്നോട് ക്ഷമിക്ക്. ദാ സാം എന്നോട് ക്ഷമിച്ചല്ലോ?” ഞാനോ എപ്പോൾ ഈ കുരുപ്പ് എന്തൊക്കെയാ ഈ പറയുന്നത്. ഒരു കണക്കിന് അത് തന്നെയാണ് നല്ലത് ഐഷു കൂടി ക്ഷച്ചാൽ ഈ പണ്ടാരം ഇവിടെ നിന്നും പോകുമല്ലോ, അത്രേം സമദാനം കിട്ടും.
സംശയത്തോടെ നോക്കിയ ഐഷുവിനോട് അതെ എന്ന് ഞാൻ തലയാട്ടി.
” മ്മ്… എന്നാൽ ഞാനും ക്ഷമിച്ചു… നീ ഇപ്പോൾ പോകാൻ നോക്ക്. ” ഐഷുവിനും അവളിവിടെ നിൽക്കുന്നത് അത്ര പിടിക്കുന്നില്ല എന്ന് ആ വാർത്തമത്തിൽ നിന്നും മനസ്സിലായി. അതോ എന്റെ മനസ്സ് വായിച്ചതോ?
” എന്നാൽ ശരി ഞാൻ ഇനിയും ഇവിടെ നിന്ന് നിങ്ങൾക്ക് ശല്യമാകുന്നില്ല! ഒന്നും മനസ്സിൽ വെച്ചക്കരുത് ഇനി അങ്ങനെ ഒന്നുമുണ്ടാകില്ല! കേട്ടോ സമേ?
പോട്ടെ ഐഷോര്യ…!” അവൾ യാത്ര ചോദിച്ചു.
“മ്മ്…” ഐഷു ഒന്ന് മൂളുക മാത്രം ചെയ്തു. പുറകെ രശ്മി ഇറങ്ങി പുറത്ത് പോയി, എനിക്ക് സമാദാനവുമായി.
” എന്തിനാ അവളെ ഇവിടെ നിർത്തിയെ കയറി വന്നപ്പോഴേ ആട്ടി ഇറക്കമായിരുന്നില്ലേ? ” ഐഷു എന്റെ അടുത്ത് വന്നിരുന്നു ചോദിച്ചു.
” നിന്റെ ഫ്രണ്ട് അല്ലേടി? അവൾക്കൊരു തെറ്റ് പറ്റി ഇനി അതിന്റെ പേരിൽ അവളെ ഇറക്കി വിട്ടെന്ന് പറഞ്ഞു നമുക്ക് ഏറ്റ അപമാണമൊന്നും പോകാൻ പോണില്ലലോ? ” അറിഞ്ഞ് കൊണ്ട് ഐഷുവിനോട് കള്ളം പറയുന്നതിന്റെ നീറ്റൽ ആദ്യമായി ഞാനന്ന് അനുഭവിച്ചു.
” മ്മ് അവളുമായിട്ട് ഇനിയെനിക്ക് കൂട്ടൊന്നുമില്ല. എന്റെ ചെക്കനെ എല്ലാരേയും കൊണ്ട് തെറി കേൾപ്പിച്ചവളാ” ഐഷു ഒരു മാതാവിന്റെ വാൽസല്യത്തോടെ എന്റെ മുടിയിൽ തലോടി അത് പറയുമ്പോൾ. ആ കൈകൾ എന്നെ ചുട്ടു പൊള്ളിക്കുന്നത് പോലെ തോന്നി. കുറ്റബോധത്തിന്റെ തീയിൽ.
“ പോട്ടടി എല്ലാം കഴിഞ്ഞേല്ലേ ഇനി അതിൻ്റെ അവളൊട് പിണങ്ങി ഇരുന്നിട്ട് ഒന്നും മാറാൻ പോകുന്നില്ലല്ലോ?” ഐഷുവിനെ സമാധാനിപ്പിക്കാനാണോ? രശ്മിയെ സഹായിക്കാനാണോ? അതോ എൻ്റെ കാപട്യം മറക്കാനാണോ ഞാൻ അങ്ങനെ പറഞ്ഞതെന്ന് ഇന്നുമെനിക്കറിയില്ല.