ജെസ്സി -ഡ്രോയിങ് പെൻസിൽ വാങ്ങണം പിന്നെ പേപ്പറും
എഡ്ഗർ -എന്തിന്
ജെസ്സി -കല്യാണ ഡ്രെസ്സിന്റെ റഫ് സ്കെച്ച് വരയ്ക്കാൻ
എഡ്ഗർ -അതിന് ലാപ്പിൽ ഡിസൈൻ ചെയ്താൽ പോരെ
ജെസ്സി -കുറച്ചു നാൾ ആയില്ലേ പെൻസിൽ ഒക്കെ എടുത്തിട്ട്
എഡ്ഗർ -ഓ. വാങ്ങി തരാം
ജെസ്സി ഒന്ന് മടിച്ച് പറഞ്ഞു
ജെസ്സി -പിന്നെ
എഡ്ഗർ -എന്താ ജെസ്സി പറ
ജെസ്സി -അത് പിന്നെ ഓർണമെന്റ്സ് ഉണ്ടെങ്കിൽ അത് അനുസരിച്ച് ഡിസൈൻ വരയ്ക്കാമായിരുന്നു
എഡ്ഗർ -ജെസ്സി അത് ഓർത്ത് വിഷമിക്കണ്ട ഓർണമെൻറ്സ് ഒക്കെ ഇവിടെ ഉണ്ട്. കുളി കഴിഞ്ഞ് ഞാൻ എടുത്ത് തരാം
ജെസ്സി -മ്മ്. അതൊക്കെ നേരത്തെ വാങ്ങിയോ
അത് ഒക്കെ കർന്നാവന്മാർ മുമ്പേ തന്നിട്ടുണ്ട് എഡ്ഗർ മനസ്സിൽ പറഞ്ഞു
എഡ്ഗർ -അതെ
അവർ കുറച്ചു നേരം കൂടി അവിടെ ഇരുന്നു
ജെസ്സി -അതെ വിയർപ്പ് ഒക്കെ പോയി ഇപ്പോഴാണെങ്കിൽ ദേഹം ഒക്കെ ഒട്ടുന്നു നമുക്ക് പോയി കുളിച്ചാലോ
എഡ്ഗർ -മ്മ്
അങ്ങനെ എഡ്ഗറും ജെസ്സിയും അവിടെ നിന്ന് എണീറ്റു നേരെ റൂമിൽ പോയി എന്നിട്ട് ഡ്രസ്സ് ഒക്കെ ഊരി കുളിച്ചു. കുളി കഴിഞ്ഞ് അവർ പുറത്ത് ഇറങ്ങി
എഡ്ഗർ -ഞാൻ ഇപ്പോൾ വരാം
ജെസ്സി -മ്മ്
എഡ്ഗർ വേറെ ഒരു റൂമിൽ പോയി വീട്ടിൽ നിന്ന് കൊണ്ട് വന്നാ ആഭരണപ്പെട്ടി എടുത്ത് കൊണ്ട് വന്നു
എഡ്ഗർ -ഇതാണ് ഞാൻ പറഞ്ഞ ഓർണമെന്റ്സ്
എഡ്ഗർ അത് ജെസ്സിക്ക് നീട്ടി അവൾ അത് രണ്ട് കൈയും നീട്ടി സ്വീകരിച്ചു
ജെസ്സി -ഞാൻ ഇത് തുറന്നോട്ടെ
എഡ്ഗർ -അതിനെന്താ ഇനി ഇത് ജെസ്സിക്ക് ഉള്ളത് ആണ്
ജെസ്സി ആ ആഭരണപ്പെട്ടി തുറന്നു. അവൾക്ക് അത് വലിയ ഇഷ്ടം ആയി. അവൾ ഓരോന്നായി അത് പുറത്തേക്ക് എടുത്തു
ജെസ്സി -ഇത് മൊത്തം എത്ര പവൻ ഉണ്ട്
എഡ്ഗർ -ഒരു നൂറ് പവന് മുകളിൽ കാണും