ഞാന്‍ ഉള്ളില്‍ ധൈര്യം സംഭരിച്ചു വിളിച്ചു.. പക്ഷെ, എന്റെ ശബ്ദത്തില്‍ ആ ധൈര്യം ഇല്ലായിരുന്നു.
“എനിക്ക് ഏടത്ത്യോട് സംസാരിക്കണം…”
എന്റെ ശബ്ദം വിറയല്‍ കാരണം ചിതറിപ്പോയി..
ഏട്ടത്തിയമ്മ തിരിഞ്ഞ് ഒരു നിമിഷം എന്നെ സാകൂതം നോക്കി.
എനിക്കെന്തിനെക്കുറിച്ചാവും സംസാരിക്കാനുള്ളതെന്ന്‍ അവര്‍ക്ക് നല്ലപോലെ വ്യക്തമായിക്കാണണം.
തിരിഞ്ഞ് വാതിലിനു നേരെ നോക്കിയ ശേഷം കൈ കൊണ്ട് ‘വെയ്റ്റ്’ എന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചിട്ട് അവര്‍ മെല്ലെ വാതില്‍ ചാരി.
ഒരു സെക്കന്റ് വാതിലിന് നേരെ തന്നെ നിന്ന ശേഷം എന്റെ നേരെ തിരിഞ്ഞു.
“ ഇനി പറ…എന്താ മോന് സംസാരിക്കണ്ടേ..?
അവരുടെ പതിഞ്ഞ ശബ്ദം വളരെ ലോലമായിരുന്നു. ആ പഴയ വാത്സല്യം ആ വാക്കുകളിലൂടെ ഞാനറിഞ്ഞു.
“ഏടത്തീ ..ഞാന്‍..എനിക്ക് അറിയില്ല അപ്പൊ എന്താ സംഭവിച്ചെയെന്ന്‍…!
ഞാന്‍ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല..ആ നശിച്ച സമയത്ത് ആ പുസ്തകം…”
പെട്ടെന്ന് സഡന്‍ ബ്രേക്കിട്ട പോലെ ഞാന്‍ നിര്‍ത്തി.
ആ പുസ്തകത്തിന്റെ കാര്യം പറയാമോ.. അവര്‍ അറിഞ്ഞാ അത് ഇരട്ടി നാണക്കേടാവും.
പക്ഷെ, ഏട്ടത്തിയമ്മ അപ്പോഴേക്കും ആ അബദ്ധം പിടിച്ചെടുത്ത പോലെ പുരികം വളച്ച് കണ്ണുകള്‍ പാതി ഇറുക്കിപ്പിടിച്ച് ‘എന്താ പറഞ്ഞെ ‘ എന്ന ഭാവത്തില്‍ എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
“ങ്ഹും..”
ബാക്കി പറയു എന്ന അര്‍ത്ഥത്തില്‍ അവരൊരു ശബ്ദമുയര്‍ത്തി.
ഞാനാകെ പെട്ടു. പറയാന്‍ പറ്റിയൊരു കള്ളം പോലും മനസ്സില്‍ വരുന്നില്ല.
“എന്ത് പുസ്തകാ അമ്പുട്ടന്‍ വായിച്ചെ..?”
അവര്‍ എന്തോ മനസ്സിലായെന്ന ഭാവത്തോടെ ഒരു ഗൂഡമായ പുഞ്ചിരിയോടെ എന്നെ നോക്കി.
കയ്യോടെ പിടിക്കപ്പെട്ടു എന്ന് എനിക്ക് ബോധ്യമായി .
ഞാന്‍ എന്ത് പറയണമെന്നറിയാതെ അവരുടെ മുന്നില്‍ നിന്നുരുകി.
“ങ്ഹും…അപ്പൊ അങ്ങനെയാണ്..ല്ല്യേ..ഏതോ ഒരു വൃത്തികെട്ടതൊക്കെ മനസ്സില്‍ കേറ്റി.. ങ്ഹും.. ആട്ടെ എവിടുന്നാ ആ സാധനം കിട്ടിയേ..?”
“അത്…എന്റെ ക്ലാസ്സില്‍…”
ഞാന്‍ നിന്നു വിക്കി.