ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

Posted by

“അത് പിന്നെ പുതു പെണ്ണിന്റെ കൈയല്ലേ.. തഴക്കം വരാൻ സമയം പിടിക്കും..”

 

കാക്ക കറുപ്പുള്ള നാരായണി വെളുക്കനെ ചിരിച്ചപ്പോൾ നിലാവ് പൊഴിഞ്ഞു …പാതിയടഞ്ഞ കണ്ണുകൾക്ക് മീതെ പുരികം ഉയർത്തി അവളാരെന്ന് ഭാർഗവൻ ചോദ്യമുയർത്തി.

 

“രാമന്റെ പെണ്ണ്.. കൈതതോട്ടിലെ പുതു മണവാട്ടി..”

 

“എന്നിട്ട് ഞാനെന്തേ കാണാഞ്ഞേ..!!”

 

ഇരുട്ടിലാക്കിയ ഒരു പകുതിയേ ശപിച്ചു കൊണ്ട് ഭാർഗവൻ പിറു പിറുത്തു.

 

“കണ്ടിട്ടിപ്പോൾ എന്തിനാ….?”

 

ഭാർഗവൻ ചിരിക്കാറില്ല.. താഴോട്ട് നീണ്ടു വളർന്ന മീശയ്ക്കു താഴെ ചിരി കാണാൻ പറ്റാത്തതാണെന്ന് മറ്റൊരു വാദം കൂടി ഉണ്ട്. പക്ഷെ ഇന്ന് നാരായണി ഭാർഗവൻ ചിരിയ്ക്കുന്നത് വ്യക്തമായി കണ്ടു.. നിരകളെത്താത്ത പല്ലുകൾ പുറത്ത് കാട്ടി ഒരു മായവുമില്ലാത്ത ചിരി…

 

“ഭാർഗവാ.. കൊച്ചു പെണ്ണാണ്.. നോക്കീം കണ്ടൊക്കെ ചെയ്യണേ..”

 

ലോകം കണ്ട നാരായണിക്ക് ആ ചിരിയുടെ അർത്ഥം തിരഞ്ഞു പോവേണ്ടി വന്നില്ല.. പുതു പെണ്ണിന്റെ മേന്മ പാടി പുകഴ്ത്താൻ മുതലാളിയുടെ വീട്ടിലേക്ക് ഭാർഗവൻ ഓടി തുടങ്ങിയിരുന്നു..

മാസവസാനം ശമ്പളം കൊടുക്കുന്ന ദിവസം മാത്രമാണ് പണിക്കാർ മുതലാളിയെ കാണാർ.. മുതലാളി എന്നല്ലാതെ ആയാളുടെ പേരെന്താണെന്നു ആർക്കും അറിയില്ല.. ആരും ചോദിച്ചതുമില്ല.. പുറത്തേക്ക് വലിച്ചിട്ട മേശയ്ക്ക് പുറകിലെ ചൂരൽ കസേരയിലേക്ക് മുതലാളിയെ ഭാർഗവൻ ആനയിക്കും. പളുപളെ തിളങ്ങുന്ന കുപ്പായമിട്ട് മുതലാളി ആ കസേരയിൽ നിവർന്നിരിക്കും. മുഖത്തെ വട്ട കണ്ണാടി ഇടയ്കിടയ്ക്ക് ഊരി വയ്ക്കും. കയറിന്റെയും തൊണ്ടിന്റെയും മണത്തിനൊന്നും മുതലാളിയുടെ പെർഫ്യൂമിനെ തോൽപിക്കാനായില്ല.എണ്ണ തേച്ചു മിനുക്കിയ നീളൻ മുടികൾക്കിടയിൽ ഒന്ന് രണ്ട് വെള്ളി നാര് ഒളിഞ്ഞിരുന്നു.സൗമ്യനായ അയാളുടെ മുഖത്ത് എപ്പോളും ചിരി മായാതെ ഉണ്ട്.വലതു വശത്തായി ഭാർഗവനും.

Leave a Reply

Your email address will not be published. Required fields are marked *