ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

Posted by

 

ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റെടുത്ത് കാണിക്ക വച്ച് കൊണ്ട് ഞാനും അബ്‌ദുവും ഒച്ചാനിച്ചു നിന്നു..

 

“ഇതെന്തിനുള്ള കൈക്കൂലിയാ ”

 

സിഗരറ്റ് ചുണ്ടിനോടടുപ്പിച്ചു പുള്ളി പോക്കറ്റിൽ തപ്പി.. തീപ്പെട്ടി നീട്ടിപിടിച്ച അബ്ദുവിൽ ചേട്ടൻ സംതൃപ്തനായി.

 

“മിടുക്കൻ..”

തോളിൽ തട്ടി അഭിനന്ദിച്ചു കൊണ്ട് ഒരു പുക അകത്തേക്കെടുത്തു. ആ പുകയുടെ മറ പിടിച്ച് ഞാൻ വന്ന കാര്യം ബോധിപ്പിച്ചു..ഒരു വഷളൻ ചിരിയോടു കൂടി അയാൾ പുറകിലേക്ക് വിരിഞ്ഞിരുന്നു. താൻ എത്രയും വലിയവൻ എന്ന് അയാൾ അറിഞ്ഞിരിക്കണം.. ആ അഭിമാനത്തോട് കൂടി ഒരു പുക കൂടി അയാൾ ഉള്ളിലേക്ക് എടുത്തു. പിന്നെ  കൺപോളകളടച്ച് മുകളിലേക്ക് മുഖമുയർത്തി.ജാനകിയുടെ ഭൂത കാലത്തിലേക്കുള്ള  മടങ്ങി പോക്കാവാം അതെന്ന് ഞാനും അബ്ദുവും ഊഹിച്ചു .

 

“കൊല്ല വർഷം 1169…”

 

ആ ചുണ്ടുകൾ ചലിച്ചു തുടങ്ങി.. ആധികാരികത ഇല്ലാതൊന്നും അയാൾ പറയാറില്ല…

 

“പെണ്ണുങ്ങൾ ചകിരി പിരിച്ച് കയറുണ്ടാക്കും, ആ കയറുകൾ കൊണ്ട് ആണുങ്ങൾ തടുക്ക് നെയ്യും.. ഒറ്റക്കണ്ണൻ ഭാർഗവൻ അതിനൊക്കെ മേൽനോട്ടം വഹിക്കും. പിരിച്ചു വച്ച മീശയും വിറപ്പിച്ചു കൊണ്ട് പണിക്കാരുടെ ഇടയിലൂടെ മുതലാളിയുടെ ആജ്ഞയും വഹിച്ചു കൊണ്ട് ഭാർഗവൻ പത്രാസ് കാണിക്കും..

 

“എന്താ നാരായണി  കയറിനു മുറുക്കം പോരല്ലോ..”

 

പിരിച്ചു വച്ച കയറിന്റെ പരിശോധന ഭലം ഭാർഗവൻ പുറത്ത് വിട്ടു ..

Leave a Reply

Your email address will not be published. Required fields are marked *