ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

Posted by

“അതിപ്പോ മിണ്ടാണ്ട് തന്നെ കുട്ടന് എന്റെ പേരറിയില്ലേ..?”

 

ഉണ്ടെന്ന് ഞാൻ തലയാട്ടി.. പാതി മയങ്ങിയ കണ്ണുകളും എന്റെ ഹൃദയത്തിലേക്ക് ചൂഴ്ന്നിറങ്ങി..

 

“പിന്നെ ഇടയ്കിടയ്ക്ക് കണ്ടിട്ടുമുണ്ട് പടിക്കൽ വന്ന് എത്തി നോക്കുന്നത്.. കൂട്ടിന് ഒരു കൂട്ടുകാരനേം കാണാല്ലോ..”

 

“അബ്ദു..”

 

“ആഹ്.. ഇന്നെന്തേ പിന്നെ ഒറ്റയ്ക്ക് പോന്നത്..?”

 

അവൾ കള്ള ചിരിയുമായി വിളക്ക് മറുകയിലേക്ക് മാറ്റി പിടിച്ചു..

 

“അവന് പേടിയാണ്..?”

 

“എന്നെയോ…!”

 

“അല്ല രാത്രിയിൽ പുറത്തിറങ്ങാൻ…”

 

“അപ്പോൾ കുട്ടന് പേടിയില്ലേ..?”

 

“എനിക്കൊന്നിനേം പേടിയില്ല..”

 

കുറച്ച് ഗർവ്വോട് കൂടെ തന്നെ ഞാൻ പറഞ്ഞു..

 

“അത് പിന്നെ കുട്ടൻ വലിയ കുട്ടി ആയില്ലേ…”

Leave a Reply

Your email address will not be published. Required fields are marked *