ആദി ഒരു ഗ്രാമപ്രദേശത്ത് വളർന്ന കുട്ടിയായിരുന്നു. അനുജനെ പ്രസവിച്ച് കഴിഞ്ഞപ്പോൾ തന്നെ അവന്റെ അമ്മ പോയി. അനുജനാണ് അമ്മയെ കൊന്നത് എന്ന് ആ ഏഴ് വയസുകാരൻ മനസിലുറപ്പിച്ചു. സ്വന്തം അനുജനെ കാണുന്നത് തന്നെ അവന് വെറുപ്പായിരുന്നു.
മക്കളെ നോക്കാൻ ആരുമില്ലാതായപ്പോൾ ആദിയുടെ അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. ആദിക്ക് അതിൽ എതിർപ്പുണ്ടായിരുന്നില്ല.
ഒരു കുട്ടിയുള്ള സ്ത്രീയെ ആണ് ആദി യുടെ അച്ഛൻ വിഹാഹം ചെയ്തത് മൂന്ന് വയസ് മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞ്. അമേയ അതാണ് അവളുടെ പേര് , അഭിനവ് അതായിരുന്നു ആദിയുടെ അനുജന്റെ പേര്.
ആദിയുടെ രണ്ടാനമ്മ അവരെ മൂന്ന് പേരേയും സ്വന്തം മക്കളായിട്ടാണ് വളർത്തിയത്. ടാക്സി ഡ്രവറായിരുന്ന ആദിയുടെ അച്ഛന് അത് സന്തോഷം നൽകി.
ആദിക്ക് ചെറുപ്പം മുതലേ അമ്മയായിരുന്നു എല്ലാം , അവരുടെ മരണം അവനിൽ ഒരു സങ്കടമായി നിലയപ്പിച്ചിരുന്നു.
തന്റെ റും മാത്രമായിരുന്നു അവന്റെ ലോകം അതിൽ അവൻ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.
അവന് കൂട്ടുകാരാരും ഉണ്ടായിരുന്നില്ല. എപ്പോഴും തനിച്ചിരുന്ന് മനോരാജ്യം കാണുന്നതായിരുന്നു അവനിഷ്ടം.
+ 2 കഴിഞ്ഞപ്പോഴാണ് അവന് വിദേശത്ത് സെറ്റിൽ ചെയ്യണമെന്ന ആഗ്രഹം ഉദിച്ചത്. അതുകൊണ്ട് അവൻ BTech ന് ചേർന്നു.
ഒരു വിധം എഞ്ചിനിയറിംഗ് പാസായി അവൻ തന്റെ സ്വപ്നത്തിലേക്കുള്ള വഴി തേടി I LTC കോച്ചിംഗിന് ചേർന്നു.
ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ അവന് ഒരു കാര്യം മനസിലായി ഇത് താൻ കൂട്ടിയാൽ കൂട്ടില്ല എന്ന്. അവൻ തന്റെ സ്വപ്നത്തിലേക്കുള്ള അടുത്തവഴി തേടി.
വിദേശത്ത് ജോലിയുള്ള ഒരു പെണ്ണിനെ കെട്ടുക, അത് വഴി പുറത്ത് കടക്കുക അതായി അവന്റെ അടുത്ത പ്ലാൻ .
അവന്റെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ ആലോചിച്ച് ഒരു പെൺകുട്ടിയെ കണ്ടെത്തി “അനന്യ ” അവന്റെ അനു , ക്യാനഡയിലെ ഒരു IT കമ്പനിയിൽ ജോലി ചെയ്യുന്നു.
നീല നിറത്തിലുള്ള ഉണ്ട കണ്ടുകളായിരുന്നു അവൾക്ക് ചെഞ്ചുവപ്പ് നിറത്തിലുളള സ്ടോബറി ചുണ്ടുകൾ, മുല്ലമൊട്ടു പോലുള്ള പല്ലുകളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിക്കും. എന്തിനേറെ പറയുന്നു എല്ലാം തികഞ്ഞ ഒരു പെണ്ണ്….