ആഴ്ച അവസാനം ക്ലബ്ബിൽ പോകുന്നതു് ഇരുവരും മുടങ്ങാതെ നടത്തി
ക്ലബ്ബിൽ വരുന്ന പുരുഷന്മാരിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ചാക്കോ സാറിന്റെ കഴുകൻ കണ്ണുകൾ ഗൗരിയെ വാടാതെ പിന്തുടർന്നു
ചാക്കോ സാറുമായി ഒന്ന് ചാരി നോക്കാൻ ഈപ്പന്റെ സാന്നിധ്യം ഒരു അസൗകര്യമാണ് എന്ന തോന്നൽ ഗൗരിയിൽ ബലപ്പെട്ടു തുടങ്ങിയിരുന്നു എങ്കിലും സംശയം തോന്നാത്ത മട്ടിൽ ഒരു അവസരം അന്വേഷിച്ചു, ഇരുവരും
ഇതിനിടെ ഗൗരിക്ക് മാസമുറ തെറ്റി
ചാക്കോ സാറിന്റെ ആർത്തി പൂണ്ട നോട്ടം ഗൗരിയിൽ പതിക്കുന്നത് ഈപ്പന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു……
ഗൗരിയോട് പറയാതെ ഈപ്പൻ മനസ്സിൽ കൊണ്ട് നടന്നു
ക്യാരി ചെയ്യുന്ന കാരണം ക്ലബ്ബിൽ പോക്കിന് ബ്രേക്കിടാനുള ഈപ്പന്റെ ആഗ്രഹവും തീരുമാനവും വിലപ്പോയില്ല….
ഒരു നാൾ….
ഈപ്പന്റെ വീട്ടിൽ നിന്നും ഇറങ്ങി വന്ന ചാക്കോ സാറിനെ കണ്ടത് പല വിധ സംസാരത്തിലും ആണ് അവസാനിക്കാറ്…..
ഇണ ചേരുന്ന നേരത്ത് ഗൗരിയുടെ കമ്പനി കൂടി മദ്യപിച്ച ഈപ്പൻ മദ്യത്തിന് അടിമയായി
വീട്ടിൽ വഴക്ക് ഒരു നിത്യ സംഭവമായി
ഗൗരിക്ക് ഈപ്പനും ഈപ്പന് ഗൗരിയും ഒരു ബാധ്യതയായി
വയറ്റിൽ ചുമക്കുന്ന കുഞ്ഞിന് രണ്ട് മാസം ആയ നേരം ഈപ്പൻ ഗൗരിയെ ഉപേക്ഷിച്ചു ….
ചാക്കോ സാറിന്റെ ആഗ്രഹം നിറവേറി…. ഒന്നല്ല….. പലവട്ടം…!
ഈപ്പന്റെ ഡിവോഴ്സ് പെറ്റീഷൻ കുടുംബ കോടതി അംഗീകരിച്ചു
താമസിക്കുന്ന വീട് ഗൗരിക്ക് നല്കാൻ വിധിയായി
കൂടാതെ ഈപ്പന്റെ കുടുംബ സ്റ്റാറ്റസിന് ഇണങ്ങുന്ന