👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

അഞ്ചര അടി പൊക്കം…
ഒത്ത വണ്ണം…
ജിം ബോഡി….
ഒരു 12 പാക്ക്….

പേര് റോയ്…..
റോയ് മാത്യു…..

അത് വേറാരുമല്ല…. ഈ ഞാൻതന്നെയാണ്…..
നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഞാനെന്താ അളവെടുക്കുകയാണോന്ന്……

എന്നാ അല്ല….

പൗരാണിക കാലം തൊട്ടേ നമ്മുടെ കർന്നോന്മാർ എഴുതികൊണ്ടുവരുന്ന സ്ഥിരം കളീഷേ ഏർപ്പാടാണ് ഇത്….

ഞാനായിട്ട് എന്തിന് തെറ്റിക്കണം…

പിന്നെ 12 പാക്ക് ഒക്കെ കള്ളം പറഞ്ഞതാ ട്ടൊ….

I have only one pack…..

ഞാനെന്റെ നീണ്ടകാല പരിശ്രമം കൊണ്ട് ഉരുട്ടി ഉണ്ടാക്കിയ ഒരു mediam size കുടവയർ….

അതൊന്നും ഈ റോയ് മാത്യു എന്ന എന്റെ ഭംഗിയെ ഒരു തരി പോലും കുറക്കുന്നില്ല കേട്ടോ…

ഇനിപ്പോ ബാക്കി ഡീറ്റൈൽസ് ഒന്നും മറയ്ക്കുന്നില്ല….
അപ്പന്റെ പേര് സണ്ണി തലകൾ…..
ഛേ…..
തലകൾ അല്ല മൈരേ…. തലകൻ…..

ഈ കീ ബോര്‍ഡിന്റെ ഓരോ കാര്യമേ….
തോന്നിയ പോലെ അങ്ങ് ഓട്ടോ കറക്ഷൻ ചെയ്താ മതിയല്ലോ….

എന്നിട്ട് അപ്പന്റെ പേരും മാറ്റും….
നാറികൾ….

ശ്രദ്ധിച്ചത് നന്നായി…..
ഇല്ലേൽ നിങ്ങളൊക്കെ കൂടെ എന്റെ അപ്പനെ രാവണൻ ആക്കിയേനെ…..🤪

പിന്നെ ഉള്ളത് ഒരു അമ്മച്ചിയാ……

ത്രേസ്സ്യാമ്മ……

തങ്കപ്പെട്ട അമ്മ…..
എന്റെ അമ്മക്കൊരു ഉമ്മ……

എത്ര മനോഹരമായ കുടുംബം….

Leave a Reply

Your email address will not be published. Required fields are marked *