അങ്ങനേ പല വരികൾ ആ പുസ്തക താളിൽ ഉണ്ടായിരുന്നു അമ്മയോട് പറയാനുളതല്ലാം ആ താളുകളിൽ അവൻ കുറിച്ചിട്ടുണ്ടായിരുന്നു… കൂടുതലും തന്നേ ഉപേക്ഷിച്ച അമ്മയോട് ഉള്ള പരിഭവം മായിരുന്നു…
അ ബുക്ക് മാറോട് ചേർത്ത് അവൾ പൊട്ടി കരഞ്ഞു….
ഏത് ഒരു കുട്ടിയുടേയും ബാല്യം അവൻ തന്റെ മാതാപിതക്കൻ മാരോട് ഒപ്പം ചിലവഴിക്കണ്ട നല്ല നിമിഷങ്ങൾ എല്ലാം എന്റെ മകന് നഷ്ടമായി…
ഒരു അമ്മയുടേ അധികാരത്താൽ അവന് മുന്നിൽ എന്നിക്ക് നിൽക്കാൻ കഴിയുമോ… തെറ്റുകൾ കണ്ടാൽ ഒന്ന് ദേഷ്യപെടാൻ ഉള്ള അവകാസം എനിക്ക് ഉണ്ടാ, ഇല്ല, ഇത്രം നാൾ എവിടേ ആയിരുന്നു എന്ന് അവൻ ചോതിച്ചാൽ ഞാൻ എന്ത് മറുപടി പറയ്യും…
മനസിൽ കുന്നോളം സ്നേഹം ഉണ്ടങ്കിലും അവനേ അനാഥത്വത്തിലേക്ക് വലിച്ച് എറിഞ്ഞത്. ഞാൻ അറിഞ്ഞോണ്ട് അല്ലേ… അവൻ അതിന് എന്ത് ശിക്ഷ നൽകിയാലും അത് ഞാൻ മനസാലേ സ്വീകരിക്കും…
അവൾ കട്ടിലേക്ക് കിടന്നു കണ്ണുകൾ അടച്ചിരുന്നാല്ലും.. മനസിനേ ശാന്തമാക്കാൻ എന്നോണം ചുടു കണ്ണുനീർ ‘ഒലിച്ച് ഇറങ്ങി…
പുറത്ത് ബൈക്ക് വന്നത് അറിഞ്ഞ് അവൾ മിഴികൾ തുറന്നു… മകനേ ഒന്ന് കാണാൻ അവനെ ഒന്നു പുണരാൻ ഇതു വരേ അവന് കൊടുക്കാത്ത സ്നേഹം വാരിക്കോരി കൊടുക്കാൻ സന്തോഷം നിറഞ്ഞ മനസായി അവൾ പുറത്തേക്ക് ഓടി…..
അവൻ വണ്ടി വെച്ച് തിരിഞ്ഞവഴിക്ക് അവൾ അവനേ വാൽത്സല്യ പൂർവ്വം പുണർന്നു… അവളുടേ കണ്ണുകൾ നിറഞ്ഞ് ഒഴികി…
തന്റെ ദേഹത്ത് ചേർന്ന് നിൽക്കുന്ന അമ്മയോട് ഒപ്പം നിർവികാരത്തോടേ അവൻ നിന്നു… അവനിൽ നിന്നു അവൾ അടർന്ന് മാറി തന്റേ മകനേ കണ്ണു നിറയേ നോക്കി കാണുകയായിരുന്നു. അപ്പഴും ഒരു പുഴ പോലേ ഒഴുകുന്ന കണ്ണുനീർ അവൾ ഒരു കയ്യു കൊണ്ട് തുടക്കുണ്ടായിരുന്നു… അവരുടേ ഇടയിൽ മൗനം തളം കെട്ടി… അതിനേ മറികടന്ന് അവൻ ചോതിച്ചു…
,, അമ്മ എപ്പോ വന്നു…
അതിന് മറുപടി പറയാൻ ഒരുങ്ങുമ്പഴാണ് അത് ശ്രദ്ധിച്ചത് ആദിയുടേ നാക്ക് കുഴയുന്നു… അവൻ ചെറുതായി ആടുന്നു മുണ്ട്… ചങ്കു പറയുവേദനയോടേ അവൾക്ക് ഉറപ്പായി മകൻ കുടിച്ചിട്ടുണ്ട്…
,, ആദീ നീ കുടിച്ചിട്ടുണ്ടോ…
ഒരു പരിഹാസം നിറഞ്ഞ ചിരിയാണ് അതിന് അവന്റെ മറു പടി…
,, നിന്നോടാ ചോതിച്ചത് നിന്നക്ക് എങ്ങിന്നേ തോന്നി ഇങ്ങനേ കുടിച്ച് നടക്കാൻ…
അവളുടേ വാക്കുകൾ ഇടറിയിരുന്നു…. അവൻ അമ്മയേ നോക്കി ഒന്ന് ചിരിച്ചു…