“””സാരമില്ല മോനെ മോൻ പോയി കിടന്ന് ഉറങ്ങിക്കോ.കൊല്ലത്തു നിന്നു ഇങ്ങുവരെ വന്നതല്ലേ.
അയാളുടെ സ്നേഹാജ്ഞയ്ക്ക് മുന്നിൽ അവൻ മുട്ടു മടക്കി.
“””താക്കോൽ കോളിംഗ് ബെല്ലിന് താഴെയുള്ള ചെടി ചട്ടിയിൽ തന്നെ ഉണ്ട്.മോന്റെ ബാഗ് എടുത്തു അഭി ഉപയോഗിച്ചിരുന്ന മുറിയിൽ വച്ചിട്ടുണ്ട്.
ഇത്തവണ അമ്മയുടെ ശബ്ദം ആയിരുന്നു…
പോവാൻ നേരം അവൻ ഒന്നും അറിയാതെ ഇന്ന് ജനിച്ചു വീണ കുഞ്ഞിനെയും 9 മാസം ആ കുട്ടി കുറുമ്പിയെയും വയറ്റിൽ ചുമന്നതിന്റെ ക്ഷീണം മൂലം ഉറങ്ങുന്ന തന്റെ പ്രിയ പത്നിയെയും നോക്കി മനസ്സോടെ യാത്ര പറഞ്ഞുപോയി.അവന് അന്ന് ആ രാത്രിയിൽ അവിടെ നിൽക്കണമെന്ന് ഉണ്ടായിരുന്നു.
അഭിയുടെ വീട്ടിലെത്തി അവൻ നേരെ അവളുടെ റൂമിലേക്ക് പോയി.ആ റൂമിലേക്ക് അവൻ അവസാനമായി വന്നത് അവളുടെ വീട്ടുകാർ വിഷ്ണുവിനെയും അഭിയെയും വിരുന്നിനു വിളിച്ചപ്പോഴായിരുന്നു.അന്നത്തെ പോലെ ആ റൂം ഇപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കുന്നത് അവനു ഒരു പുതുമ ആയിരുന്നില്ല.കാരണം അഭി വൃത്തിയുടെ കാര്യത്തിൽ പയങ്കര സ്ട്രിക്ട് ആണ് എന്ന് അവനെക്കാൾ വേറാരോടും പറയണ്ടല്ലോ.
അവൻ നേരെ ബാത് റൂമിൽ ചെന്ന് കുളിച്ചു ഡ്രസ് മാറ്റി അവിടെ കിടന്നു.കട്ടിലിൽ കുറച്ച് നേരം കിടന്നപ്പോൾ ആണ് ദിവ്യയെ ഓർമ വന്നത്.അവൻ മൊബൈൽ എടുത്തു അവളെ വിളിക്കാനായ്ഞ്ഞു.എന്നാൽ സമയം അവനെ അതിനനുവധിച്ചില്ല. അവൻ നേരെ വാട്ട്സാപ്പിൽ കയറി നോക്കി.10 മിനുറ്റ് മുൻപാണ് അവളുടെ ലാസ്റ്റ് സീൻ.42 മെസ്സേജുകൾ ആണ് ദിവ്യ അയച്ചിരുന്നത്.എല്ലാം വൈകുന്നേരത്തിനു ശേഷം.കൂടുതൽ മെസ്സേജുകൾ അവളുടെ വക ആയിരുന്നതിനാൽ വാട്ട്സാപ്പിൽ ഒന്നാം സ്ഥാനം അപ്പോൾ അവൾക്കായിരുന്നു.അവൻ ചാറ്റ് ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ അതിൽ അവസാനം അയച്ച മെസ്സേജ് ആണ് അവൻ ആദ്യം വായിച്ചത്.പിന്നീടുള്ള മെസ്സേജുകൾ ഒന്നും അവൻ വായിക്കാൻ നിന്നില്ല.
^^^ഫ്രീ ആകുമ്പോൾ വിളിക്കണം എത്ര രാത്രി ആയിരുന്നാലും^^^
അവനു ആ മെസ്സേജ് കണ്ടപ്പോൾ തെല്ലൊരു ആശ്വാസം തോന്നി.അവൻ ആ മൊബൈലിൽ എന്തൊക്കെയോ കുത്തിയിട്ട് ചെവിയോട് ചേർത്തു.ബെൽ പോകുന്നുണ്ട്…വിഷ്ണുവിന്റെ കോളിന് കാത്തു നിന്നെന്ന പോലെ മൂന്നു നാലു വട്ടം റിങ് ചെയ്തപ്പോൾ തന്നെ ദിവ്യ കോളെടുത്തു.
“””ഹലോ