അവൻ ബൈക്കു എടുത്തു നല്ല സ്പീഡിൽ കത്തിച്ചു വിട്ടു.ഇന്ന് രാത്രി തന്നെ അവിടെയെത്തണം എന്ന ചിന്ത ആയിരുന്നു അവനു.അവൻ അഭിയുടെ അച്ഛനെ വിളിച്ചു അഭിയെ ഏത് ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ചെയ്തേക്കുന്നത് എന്നു ചോദിച്ചു.
അപ്പോൾ സമയം 6 കഴിഞ്ഞിരുന്നു.പയ്യെ സൂര്യൻ താഴ്ന്നു ആകാശം ഇരുട്ടാകാൻ തുടങ്ങി.ഹൈവേ വഴി അവൻ പറന്ന് ഏകദേശം 3-4 മണിക്കൂർ നിർത്താതെ ഓടിച്ചു അവൻ എറണാകുളത്തു എത്തിയിരുന്നു.അവൻ നേരെ അഭിയുടെ വീട്ടിലേക്ക് വച്ചു പിടിച്ചിട്ട് അവളുടെ വീടിന്റെ സിറ്റ് ഔട്ടിൽ ബാഗ് വച്ചു.അവിടെ ആരുമില്ലായിരുന്നു.അവൻ വീടിനു പുറത്തെ ലൈറ്റ് ഇട്ടിട്ട് അവന്റെ പടകുതിരയെ ഹോസ്പിറ്റലിലേക്ക് തെളിച്ചു.അവന്റെ പടകുതിര ഇന്നേ വരെ പോകാത്ത വേഗത്തിൽ ഹോസ്പിറ്റലിലേക്ക് പായ്ഞ്ഞു.പണത്തിനൊന്നും പഞ്ഞമില്ലാത്തത് കൊണ്ട് അവളെ അവളുടെ വീട്ടുകാർ അവിടെയുള്ള കെർഫിൽ ആണ് ആക്കിയത്.കെർഫ് ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ്.അവൻ നേരെ കെർഫിലേക്ക് പോയിട്ട് അവിടെ കണ്ട നഴ്സിനോട് ലേബർ റൂം എവിടെയാണെന്ന് ചോദിച്ചു.അവൻ അവർ തെളിച്ച വഴിയിലൂടെ അവിടെയെത്തിയപ്പോൾ അവിടെ പുറത്തു അവളുടെ അച്ഛനും അമ്മയും മറ്റു ബന്ധുക്കാരും നിൽക്കുന്നതാണ് കണ്ടത്.അവൻ നേരെ ചെന്നു അവരോടു ചോദിച്ചു.
“””അഭി ഇവിടുണ്ടോ , അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ.
അവന്റെ ചോദ്യങ്ങൾക്ക് മറുപടിയെന്നോണം അൽപ്പ സമയത്തിനു ശേഷം അവന്റെ കുഞ്ഞ് ഈ ലോകത്തേക്ക് കാലെടുത്തു വച്ചു.കുഞ്ഞിനെ ഒരു nurse വൃത്തിയാക്കി നേരെ പുറത്തേക്ക് കൊണ്ടുവന്നു.കുഞ്ഞിനെ കണ്ടതും പട്ടികൾക്ക് എല്ലിങ്കഷണം കിട്ടിയപോലെ അവർ എല്ലാരും നഴ്സിന് അടുത്തക്ക് വന്നു.
“””കുഞ്ഞിന്റെ അച്ഛൻ ആരാ ?
നഴ്‌സിന്റെ ചോദ്യം കേട്ട് വിഷ്ണു തനിക്ക് മുന്നിൽ നിന്ന ഒന്നു രണ്ടുപേരെ മാറ്റി കൊണ്ട് അങ്ങോട്ട് ചെന്നു.
“””congratulations കുഞ്ഞ് പെണ്ണാണ്.
ആയിരം പൂർണ്ണ ചന്ദ്രന്മാർ വിഷ്ണുവിന്റെ മുഖത്ത് ഉദിച്ചുയർന്നു.
അവൻ കുഞ്ഞിനെ ഉമ്മ വയ്ക്കാൻ നിന്നില്ല കാരണം കുഞ്ഞിന് അതു ഏതെങ്കിലും തരത്തിൽ ഇൻഫെക്ഷൻ ആയാലോ എന്നു പേടിച്ചിട്ടായിരുന്നു.
“””സിസ്റ്റർ , അഭിക്ക് കുഴപ്പമൊന്നുമില്ലല്ലോ.
“””ഇല്ല.കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു. സുഖപ്രസവം ആയിരുന്നു.പിന്നെ നിങ്ങൾ ഭാഗ്യവാൻ ആണ് കാരണം മാസം തികയാതെ ജനിച്ച കുഞ്ഞാണ് എന്നാലും weight loss ഒന്നും തന്നെയില്ല.ഞങ്ങൾക്കും ഡോക്ടർമാർക്കും ഒരേ പോലെ വിശ്വസിക്കാൻ പറ്റിയിരുന്നില്ല ഇത്.
ആ nurse അങ്ങനെ പറയുമ്പോൾ അവരുടെ കണ്ണിലെ അത്ഭുതം അവനു വായിച്ചെടുക്കാൻ കഴിയുമായിരുന്നു.അവനു അതു കൂടുതൽ സന്തോഷം കൊടുത്തിരുന്നു.കുഞ്ഞിനെ തിരികെ വാങ്ങി റൂമിലേക്ക് പോകുമ്പോൾ ആ nurse പറഞ്ഞു കുഞ്ഞിനെയും അമ്മയെയും കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും അമ്മയെ ഇപ്പോൾ ഡ്രിപ്പ് ഇട്ടു കിടത്തിയിരിക്കുകയാണ് എന്നു.