(അനുചേച്ചി ചേച്ചിയെന്നു വിളിക്കുന്നത് വിഷ്ണുവിന്റെ അമ്മയെയാണ്)
“””അതിനു ഏട്ടൻ ഇന്നിമു മുഴുവൻ എന്നെ ഇട്ടു മേയുവായിരുന്നല്ലോ.
ദിവ്യ പിറുപിറുത്തു.
“””എന്തോന്ന്.എന്തോന്നാടി പെണ്ണേ പിറുപിറുക്കുന്നെ.
അനുചേച്ചി സംശയത്തോടെ ചോദിച്ചു.
“””ഹേയ് , ഒന്നുമില്ല ഞാൻ പോയി കുളിച്ചിട്ട് വരാം ചേച്ചി.
“””ഉം വേഗം വാ.എന്നിട്ട് രാത്രിയിലെ ചപ്പാത്തിക്കുള്ള മാവ് കുഴച്ചു താ മോളെ.ചേച്ചിക്ക് കൈ വയ്യടി.
ദിവ്യ അതിനു മൂളൽ മാത്രം കൊടുത്തു കൊണ്ട് നേരെ അവളുടെ റൂമിൽ കുളിക്കാൻ കയറി.റൂമിന്റെ കതകടച്ചു ഇരുന്നു അവൾ ഒരുപാട് നേരം ചിന്തിച്ചിരുന്നു.പയ്യെ അവൾ പോലുമറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവൾ സാരിയും എല്ലാം ഒക്കെ വലിച്ചൂരി മുലകച്ച കെട്ടി നേരെ കുളിക്കാനായി പോയി.ഷവർ തുറന്ന് വെള്ളം അവളുടെ തല വഴിയേ വീണതും അവൾ അത്രയും നേരം പിടിച്ചടക്കി വച്ചിരുന്ന അവളുടെ മനസ്സിലെ സങ്കട കടൽ കണ്ണീരായി അവളുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങി.ഷവറിനു കീഴിൽ നിന്നു താഴേക്ക് ഉതിർന്നു വീണ ജലത്തിനൊപ്പം അവളുടെ കണ്ണുകളിൽ നിന്നുള്ള ഉപ്പുരസവും താഴേക്ക് ഊർന്നിറങ്ങിയിരുന്നു.
>>>>അല്ലെങ്കിലും വിഷ്ണുഎട്ടനും അഭിക്കും കുഞ്ഞായി കഴിയുമ്പോൾ വിഷ്ണു ഏട്ടൻ എന്നെ മറക്കും.പിന്നെ അവരുടേതായ ലോകത്തു ഞാൻ ഒരു ശല്യമായി വിഷ്ണുവേട്ടന് തോന്നും.<<<<
അവളുടെ മനസിൽ ഒരുപാട് ചിന്തകൾ കുത്തി മറിഞ്ഞു.ആ സങ്കടകടൽ അപ്പോഴെങ്ങും വറ്റുന്ന ലക്ഷണം ഇല്ലായിരുന്നു.കാരണം കേട്ടറിവിലൂടെ തന്റെ മനസ്സിൽ നെയ്തെടുത്ത ആണാണ് വിഷ്ണു.കണ്ടറിഞ്ഞതും ആ മനസ്സിനെ കീഴടക്കിയവൻ ആയിരുന്നു.അവളുടെ കണ്ണു കരഞ്ഞു കലങ്ങാൻ തുടങ്ങി.അവൾ അതൊന്നും വക വെയ്ക്കാതെ തനിക്ക് കരയാവുന്നതിലും മാക്സിമം കരഞ്ഞു കൊണ്ട് കുളിച്ചു പുറത്തേക്ക് ഇറങ്ങി.അവൻ അവളുടേത് മാത്രം ആയിരിക്കണം എന്നു അവളുടെ മനസ്സ് ശഠിച്ചു.അവൾക്ക് വിഷ്ണു എന്നു വച്ചാൽ ജീവനായിരുന്നു.കുളിച്ചു ഒരുങ്ങി താഴെ ചെന്നതും തനിക്ക് എന്തിനെല്ലാമോടോ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ അവൾ ചപ്പാത്തിമാവ് കുഴയ്ക്കുന്നതിനോട് കാട്ടി…
★ ★ ★ ★ ★ ★
റൂമിലേക്ക് കയറിയ വിഷ്ണു മൊബൈൽ തുറന്ന് നോക്കിയതും അഭിയുടെ മൊബൈലിൽ നിന്നും 28 മിസ്ഡ് കോൾസ്. അവൻ തലയിൽ ഒന്നു കൈ വച്ചു.ഏത് നേരത്താണോ മൊബൈൽ സൈലന്റിൽ ഇടാൻ തോന്നിയത് എന്നു ഓർത്തു പിറുപിറുത്തു കൊണ്ട് അവൻ അഭിയുടെ നമ്പറിൽ തിരിച്ചു വിളിച്ചു.
“””ഹലോ.