“””അന്നേൽ നിനക്ക് കൊള്ളാം.അല്ലെങ്കിൽ നിന്നെ ഞാൻ ഒന്നും ചെയ്യില്ല , അടുത്താഴ്ച അഭി വരുമ്പോൾ അവൾ നിന്റെ തല അടിച്ചു പൊട്ടിക്കും.
“””അടുത്തയാഴ്ച അഭി വരുവോ.
അവൻ സന്തോഷത്തോടെയും തെല്ല് അതിശയതോടെയും ചോദിച്ചു.
“””അതേല്ലോ.
‘അമ്മ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോവാൻ ഒരുങ്ങുമ്പോഴാണ് എവിടുന്നോ ഓർമ കിട്ടിയപോലെ അമ്മ തിരിഞ്ഞു വിഷ്ണുവിനോട് ചോദിച്ചത്.
“””അല്ല അപ്പൊ അവളുടെ വീട്ടുകാർ നിന്നെ വിളിച്ചിരുന്നില്ലേ.നീ ഹോസ്പിറ്റലിലേക്ക് പോവുന്നില്ലേ.
അമ്മയുടെ ചോദ്യങ്ങൾ കേട്ടു വിഷ്ണുവിന് ഒന്നും മനസ്സിലായില്ല.പെട്ടന്ന് ഞാൻ ഇപ്പോ വരാം അമ്മേ എന്നും പറഞ്ഞു അവൻ റൂമിലേക്ക് കയറി…
★ ★ ★ ★ ★ ★
ദിവ്യ വീടിനു അകത്തു കയറി കാൽ എടുത്തു വച്ചതും അനുചേച്ചി കുളിച്ചിട്ട് താഴേക്കിറങ്ങി വന്നു.
“””അല്ല മാഡം ഇതെവിടെയായിരുന്നു. എത്ര വിളി വിളിച്ചെന്ന് അറിയുവോ.
“””അതു ചേച്ചി കൂട്ടുകാരികളുമായിട്ട് ഒരു സിനിമയ്ക്ക് പോയിരുന്നു.വിഷ്ണുവേട്ടനും കൂടെ ഉണ്ടായിരുന്നു.
“””അതൊക്കെ പോട്ടെ നീ എന്തിനാ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വച്ചത്.എന്തോരം പേടിച്ചെന്നറിയുവോ നിനക്ക്.
അനുചേച്ചി അങ്ങനെ പെട്ടെന്ന് ആരോടും ദേഷ്യപ്പെടാറില്ല.
“””അയ്യോ ചേച്ചി അത് , മൊബൈൽ ചാർജ് തീർന്നു ഓഫ് ആയി പോയതാ.അല്ലാതെ ഞാൻ സ്വിച്ച് ഓഫ് ചെയ്തത് ഒന്നുവല്ല.
ദിവ്യ മറുപടി കൊടുത്തു.മൊബൈലിന്റെ ചാർജ് മനപ്പൂർവ്വം തീർത്തത് ഓർത്തു അവൾ മനസ്സിൽ ആർത്തുല്ലസിച്ചു.
“””ഹും , ആ , ഒരു സന്തോഷ വാർത്ത ഉണ്ടെടി , അഭി ഇല്ലേ അവൾക്ക് പ്രസവ വേദന ആയെന്നു.ഇന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോയിരുന്നു.അഡ്മിറ് ചെയ്തു.അല്ല വിഷ്ണുവിനോട് അഭിയുടെ വീട്ടുകാർ കാര്യങ്ങൾ പറഞ്ഞന്ന് ആണല്ലോ ചേച്ചി പറഞ്ഞത്.