“””അതേ എനിക്ക് കിടക്കണം.
അഭി വിഷ്ണുവിന്റെ അടുത്തായി വന്നു കള്ള ഗൗരവത്തോടെ പറഞ്ഞു.
“””അതിനെന്നോട് പറയുന്നതെന്തിനാ.
വിഷ്ണുവും വിട്ടു കൊടുത്തില്ല.
“””അതേയ് , തംബ്രാൻ അവിടുന്നങ്ങു മാറുവോ.അടിയന് അവിടെ കിടക്കാനാ.
അതും പറഞ്ഞു കൊണ്ട് അഭി കുഞ്ഞിനടുത്തേക്ക് നീങ്ങി.കുഞ്ഞിനെ പിടിച്ചു കട്ടിലിനടുത്തു തന്നെ കെട്ടിയിരുന്ന തൊട്ടിലിൽ കിടത്തിയിട്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“””കൊറച്ചു കയിഞ്ഞു അമ്മച്ചി മോച്ചു പാല് തരാവേ.
പുറകിൽ നിന്നൊരു പുച്ഛ ചിരി കേട്ടാണ് അഭി തിരിഞ്ഞു നോക്കിയത്.
അപ്പോൾ തന്നെ വിഷ്ണു മുകളിലേക്ക് നോക്കി വാ പൊത്തി പിടിച്ചിട്ടുണ്ടായിരുന്നു.
ഇടക്കണ്ണിട്ട് നോക്കിയപ്പോൾ അവളുടെ കരിനീലകണ്ണുകൾ ഭദ്രകാളിയെ പോലെ തന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.
പാറിപ്പറന്നു നിൽക്കുന്ന മുടിയും ആരെയും മയക്കാൻ പോന്ന കരിനീല കണ്ണുകളും റോസാപ്പൂ അധരങ്ങളും തനിക്ക് നേരെ പിടിച്ചുകൊണ്ടാണ് അവളുടെ നിൽപ്പ് എന്നു കണ്ടപ്പോൾ അവന്റെ ഉള്ളിൽ “”നീ ഈ പാവത്തിനെയാണോടാ ഇന്നുച്ചക്ക് തല്ലിയെ”” എന്നു ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു…അവനു അവളോടുള്ള സ്നേഹം അണപൊട്ടിയൊഴുകി , എന്നാലോ അതു ഇപ്പൊ പ്രകടിപ്പിക്കാനും പറ്റൂല്ല.അവള് അമ്മാതിരിയല്ലേ മുഖവും വീർപ്പിച്ചോണ്ട് നിൽക്കണേ. അവന്റെ മനസ്സിൽ ചെറിയൊരു പേടി ഉടലെടുത്തു.അതു ഭയവുമായി താരതമ്യം ചെയ്യാൻ പറ്റില്ലായിരുന്നു.അതു അവളോടുള്ള സ്നേഹത്തിന്റെയുമൊക്കെ ഒരു അംശമായിരുന്നു.
അവൻ തല ചെരിച്ചു നോക്കിയപ്പോൾ അവള് അപ്പോഴും അവനെ രൂക്ഷമായി നോക്കി നിൽക്കുകയാണ്.എന്താ എന്ന മട്ടിൽ അവൾ വിഷ്ണുവിനെ തല കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ വിഷ്ണു ഒരു ചുമൽ കൂച്ചി അവിടെ തന്നെ ഇരുന്നു.അഭി ഒന്നും മിണ്ടാതെ അവന്റെ കുറച്ചപ്പുറത്ത് മാറി ഇരുന്നപ്പോൾ ക്ഷണനേരം കൊണ്ട് വിഷ്ണു നീങ്ങിയിരുന്നു കൊണ്ട് അവളുടെ കവിളിൽ ഒരു മുത്തം നൽകി.വിഷ്ണുവിനെ തള്ളി മാറ്റി കൊണ്ട് ആ കണ്ണുകൾ അത്രയും നേരം പിടിച്ചു വച്ച സങ്കടങ്ങൾ കണ്ണീർ ധാരയായി ഒഴുകി വന്നു.
“””എന്തിനാ ഉമ്മ തരുന്നെ , തനിക്ക് അടിക്കാൻ ഉള്ളതല്ലേ എന്റെ കവിള്.
അവൾ തന്റെ നിറ കണ്ണുകളോടെ വിഷ്ണുവിനോട് അലറി.
“””അഭി , അത്…
“””ഒന്നും പറയണ്ട.പറഞ്ഞിട്ടും കാര്യമില്ലല്ലോ അടി കിട്ടിയത് എനിക്കല്ലേ.
“””അത് നീ അങ്ങനെ ചെയ്തോണ്ടല്ലേ.അത്രയും ദൂരമൊക്കെ ആരേലും….
“””അത് പിന്നെ ഇറുകിയ ബ്ലൗസിനകത്ത്…