ഉഹും, ശിവാനി ഇന്ന് ക്ലാസ്സിൽ വന്നിട്ടില്ല, അതോണ്ട് ഞങ്ങൾ മൂന്നും നീന്താൻ പോകുവാ.. മുഹദാസയുടെ വീട്ടിലേക്ക്!! ഓൾടെ പുതിയ വീട് നീ കണ്ടിട്ടില്ലാലോ, വാ!!
വരാല്ലോ..
അതെ അവരോടെന്തെലും എന്റെ പൊന്നുമോള് പറഞ്ഞോ ആവൊ!!
NONO!!!
അവര് എന്റെ പൊന്നുമോനെ തലയിൽ കേറ്റി വെച്ചേക്കുവല്ലേ, ഞാനായിട്ടത് കളയുന്നില്ല!!
അവര് എന്നെ നോക്കുന്നതിലും നിനക്ക് ത്രില്ല് ഉണ്ടോ!???
ഹഹ അതൊക്കയുണ്ട് മോനെ?!
ശെരി ശെരി ഞാൻ വരുവാ….
ഞാൻ ബൈക്കുമെടുത്തുകൊണ്ട് മാപ്പിൽ ലൊക്കേഷൻ ഇട്ടോണ്ട് മുഹദാസയുടെ വീട്ടിലേക്കിറങ്ങി.
ഉപ്പയും ഉമ്മയും ഇച്ചിരി ഓർത്തഡോൿസ് ആണ്, അതോണ്ട് ഞാൻ പൂളിൽ ചെന്നില്ല. അനിയൻ ചെക്കന്റെ കൂടെ പ്ലെസ്‌റ്റേഷനില് ഗെയിം രാത്രിയിലെ ഇടി കളിച്ചോണ്ടിരുന്നു.
മൂന്നും കൂടെ താഴെ വന്നപ്പോ എന്തോ എന്നോട് പറയാൻ ഉള്ളപോലെ തോന്നി.
മുഖത്ത് എന്തോ വല്ലാത്ത ടെൻഷൻ.
ഉമ്മയും ഉപ്പയും ഹാളിൽ ഉള്ളതുകൊണ്ട് സംസാരിക്കാൻ ഞങ്ങൾക്ക് സംസാരിക്കാനും കഴിഞ്ഞില്ല.
മുഹദാസയുടെ ഉമ്മ മലപ്പുറം കാരിയാണ്, ഓരുടെ പത്തിരിയും കോഴിയും എല്ലാര്ക്കും അവർ വിളമ്പി.
ആ വമ്പൻ വീട് ഒന്നുടെ ഞാൻ നോക്കിയിട്ട്, പല്ലവിയെയും കൂട്ടി ഞാൻ വീട്ടിലേക്കിറങ്ങി.
പ്രണോയ്!! ഒരു പ്രെശ്നം ഉണ്ടെടാ..
പറ!! നീയായിട്ട് പറയാൻ വെയിറ്റ് ചെയുവാ ഞാൻ.
ശിവാനിയില്ലെ!