ഹാ ഇതാ വിളിക്കാൻ സുഖം.
ശെരി ഇപ്പൊ ടെൻഷൻ ഉണ്ടോ?!!
ഇല്ല പ്രാൺ. നീ വന്നു സംസാരിച്ചതിൽ ആണ് എനിക്കൊരല്പം ആശ്വാസം കിട്ടിയത്.
അഹ്, എങ്കിൽ സുഖായി ഉറങ്ങിക്കോ….
പ്രാൺ കുറച്ചു നേരം സംസാരിക്കാമോ..
എന്തേലും പറയാൻ ഉണ്ടോ….
ഉണ്ട്!!
ദിനകറിനെ ഞാൻ വിളിച്ചിരുന്നു,
നാളെ വൈകീട്ട് ഫുട്ബാൾ ഗ്രൗണ്ടിൽ വെച്ച് കാണാം എന്നാ അവൻ പറഞ്ഞേക്കണേ.
അഹ് ശെരി.
പിന്നെ അവൻ ചോദിച്ചു. പുതിയ ആളെ കിട്ടിയത് കൊണ്ടാണോ എന്നെ ഒഴിവാക്കാൻ എന്ന്!!
ഓ അതുശേരി!!
എന്നിട്ട്!??
ഞാൻ അല്ലെന്നു പറഞ്ഞിട്ട് അവൻ സമ്മതിക്കുന്നുമില്ല. സൊ ഞാൻ പറഞ്ഞു അതേന്നു!!
ഇഹ് ?!! എന്നിട്ട്?!
നാളെ എന്റെ ബോയ്‌ഫ്രെണ്ടിനേം കൂട്ടി വരാൻ പറഞ്ഞു.
അയ്യോ!! കുഴപ്പം ആയല്ലോ, എന്തിനാ അങ്ങനെ പറയാൻ പോയെ?!!
അറീല്ല, വേറേ വഴിയില്ലായിരുന്നു.
ശെരി ഒക്കെ!!
നമുക്ക് സാർത്ഥക് നെ അവന്റെ മുന്നിൽ ലവർ ആണെന്ന് പറയാം അല്ലെ?!!
അയ്യോ അതൊന്നും വേണ്ട!!