വീട്ടിലെത്തിയ മിനി സന്തോഷിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.
മാസങ്ങൾ കടന്നു പോയി. മിനിക്ക് ഡൈവേഴ്സ് കിട്ടി. സന്തോഷും മിനിയും മീരയുടെ അമ്മയെ ഇടക്കിടെ വിളിക്കും. ഇതിനിടയിൽ മീരയെ രവിക്ക് രണ്ടു വീട്ടുകാരും തീരുമാനിച്ച് വിവാഹം ചെയ്തു കൊടുത്തു. മിനിക്ക് രണ്ടാം വിവാഹാലോചനയെപ്പറ്റി വീട്ടുകാർ ആലോചിച്ചു തുടങ്ങിയപ്പോൾ സന്തോഷിനെ കെട്ടുവാനാണ് അവൾക്കിഷ്ടമെന്നവൾ അമ്മയോട് പറഞ്ഞു. മുൻപേ തന്നെ സന്തോഷിൻ്റെ സ്വഭാവത്തെ പറ്റി അവൾ അമ്മയോട് പറഞ്ഞിരുന്നു. അങ്ങിനെ വീട്ടുകാരുടെ സമ്മതത്തോടെ മിനിയും സന്തോഷും വിവാഹിതരായി. ഒരു ഭാര്യയുടെ ഭർത്താവിനോടുള്ള കടമ എന്താണെന്ന് മിനിയിൽ നിന്നും സന്തോഷ് അനുഭവിച്ചറിഞ്ഞു. വളരെ സന്തോഷത്തോടെ അവരുടെ ജീവിതം മുന്നോട്ട് പോയി. എന്നാൽ മീരക്ക് നരകതുല്യമായ ജീവിതമാണ് കിട്ടിയത്. എന്നും തല്ലും വഴക്കുമാണവിടെ. ഭർത്താവിനെ വഞ്ചിച്ച് എൻ്റെ കൂടെ കിടന്ന നീ ഞാനില്ലാത്ത സമയത്ത് ആരെയാണ് വിളിച്ച് കൂടെ കിടത്തുന്നതെന്ന് പറഞ്ഞ് എന്നും വഴക്കും അടിയുമാണ്. സദാ സമയവും കുടിച്ച് കൂത്താടിയാണ് നടക്കുക. തന്നെ തല്ലുമ്പോളൊക്കെ, തൻ്റെ ദയക്കു വേണ്ടി യാചിച്ചിരുന്ന സന്തോഷിനെ അവൾ ഓർത്തു വിങ്ങിപ്പൊട്ടി തൻ്റെ ഇപ്പോളത്തെ ദുർവിധി ഓർത്തു കരയും. (END)