ഡൈവേഴ്സ് ആയി. രണ്ടു പേരും ഡൈവേഴ്സിന് സമ്മതിച്ചതുകൊണ്ടാണ് പെട്ടന്നത് കോടതി അനുവദിച്ചത്. കോടതിയിൽ നിന്നു പോകുമ്പോൾ അവൾ തലയിൽ കൂടി സാരി പുതച്ച് തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ കാറിൽ കയറി പോയി.
ഒന്ന് രണ്ട് മാസം കഴിഞ്ഞു. ഞങ്ങളുടെ മുൻ നിശ്ചയപ്രകാരം അടുത്ത ഘട്ടത്തിലേക്ക് ഉടൻ കടക്കണം.
ഒരു ദിവസം ഭർത്താവ് ജോലിക്ക് പോയതിനു ശേഷം മിനി അവളുടെ സകല സാധനങ്ങളും പെട്ടികളിലാക്കി അച്ചൻ പുറത്തു പോകാൻ കാത്തിരുന്നു. മീര അന്ന് ഒരു കൂട്ടുകാരിയെ കാണാൻ പോകുമെന്ന് തലേ ദിവസം പറഞ്ഞത് കൊണ്ടാണ് ആ ദിവസം തിരഞ്ഞെടുത്തത്. അവളോ അച്ചനോ ഉണ്ടായാൽ തൻ്റെ പദ്ധതി പൊളിയും. മീരയും അച്ചനും പോയി കഴിഞ്ഞപ്പോൾ മിനി തൻ്റെ വീട്ടിലേക്ക് ഫോൺ ചെയ്ത് ഒരു കാറയക്കുവാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് അമ്മയെ കാണാൻ ചെന്നു. ഭർത്താവും അച്ചനും വൃത്തികെട്ടവരായിരുന്നു എങ്കിലും അമ്മ ശുദ്ധ പാവമായിരുന്നു. മിനിക്ക് അതു കൊണ്ടവരെ വളരെ ഇഷ്ടമാണ്.
ഇതെന്താ മോളെ അണിഞ്ഞൊരുങ്ങി വരുന്നെ, നീയും പുറത്തു പോകുകയാണോ?
അവൾ പെട്ടന്ന് അവരുടെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു. അവരവളെ പിടിച്ചെണീപ്പിച്ചു.
അമ്മെ എന്നോട് ക്ഷമിച്ചു എനിക്ക് മാപ്പു തരു ഞാൻ എൻ്റെ വീട്ടിലേക്ക് പോകുകയാണ്.
അയ്യോ, എന്താ മോളെ ഈ പറയുന്നെ? എൻ്റെ ഈശ്വരാ, ഈ കുടുംബത്തിനെന്ത് പറ്റിയെന്ന് പറഞ്ഞവർ നെഞ്ചത്തടിച്ചു കരഞ്ഞു.
അമ്മെ കരയല്ലെ അമ്മയെ വിട്ടു പോകാൻ എനിക്ക് വിഷമമുണ്ട് എന്നാലും പോകാതെ പറ്റില്ല. കല്യാണം കഴിഞ്ഞ അന്നു മുതൽ ഇന്നുവരെ സന്തോഷമെന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല. എനിക്കൊരു കുട്ടി വേണം അത് അമ്മയുടെ മകനെക്കൊണ്ട് സാധിക്കില്ല
മോളെന്തൊക്കെയാണ് പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല.
മിനി സകല കഥകളും അവരോട് പറഞ്ഞു. മീരയും സന്തോഷുമായുള്ള യഥാർത്ഥ പ്രശ്നമെന്താണെന്ന് അവരോടാരും പറഞ്ഞിരുന്നില്ല. അതും മിനി അമ്മയോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ അവർ കല്ലു പോലെ മരവിച്ചിരുന്നു.
ഇനി എന്നെ അന്വേഷിച്ച് എൻ്റെ വീട്ടിൽ വന്ന് ബഹളമുണ്ടാക്കണ്ട എന്ന് ചേട്ടനോട് പറഞ്ഞേക്ക്. സന്തോഷ് പാവമായതുകൊണ്ട് തല്ലു മുഴുവൻ കൊണ്ടു. എൻ്റെ അച്ചൻ SP യാണെന്ന് അമ്മക്കറിയാമല്ലോ ഇവിടത്തെ വേഷം കെട്ട് അച്ചൻ്റെ അടുത്തെടുത്താൽ അച്ചൻ നന്നായി പഠിപ്പിച്ചേ വിടു. അപ്പോൾ കാറിൻ്റെ ഹോണടി കേട്ടു . അവൾ അമ്മയെ കെട്ടി പിടിച്ച് എന്നെ ശപിക്കരുതമ്മെ എന്ന് പറഞ്ഞ് കവിളിൽ ഉമ്മ വെച്ച് പുറത്തേക്കിറങ്ങി.