ഞാൻ ചേച്ചിയെ കെട്ടിക്കോട്ടെ ?
പെട്ടന്നുള്ള എൻ്റെ ചോദ്യം കേട്ടവർ ഞെട്ടിപ്പോയി. അവർ ഇമവെട്ടാതെ എന്നെ നോക്കിക്കൊണ്ടിരുന്നു. പിന്നെ വളരെ ഒച്ച കുറച്ച്
അപ്പോൾ മീരയോ?
അവളെ ഒരിക്കലും എൻ്റെ ജീവിതത്തിൽ കൊണ്ടു വരില്ല. എൻ്റെ പ്രതികാരം തീർക്കാനായി കുറച്ചു ദിവസം ഇവിടെ നിർത്തും പിന്നെ അവൾ തന്നെ പോയ്ക്കോളും.
ചേച്ചി മറുപടി ഒന്നും പറയാതെ പോയി. പിറ്റെ ദിവസം വന്നപ്പോൾ സന്തോഷെ ഡാ എന്നൊക്കെ വിളിക്കുന്നതിനു് പകരം ചേട്ടാ എന്നാണ് വിളിച്ചത്.
ഇതെന്താ ചേച്ചി ഇങ്ങനെ?
എന്നെ നീ മറ്റുള്ളവരുള്ളപ്പോൾ മാത്രം ചേച്ചി എന്നു വിളിച്ചാൽ മതി. നാം മാത്രമുള്ളപ്പോൾ മിനി എന്നോ ടീ എന്നോ വിളിച്ചാൽ മതി.
ചേച്ചിക്ക് എന്നേക്കാൾ പ്രായമില്ലെ?
ആരു പറഞ്ഞു? ഞാൻ നിന്നേക്കാളും രണ്ടു വയസിന് ഇളപ്പമാണ്. സ്ഥാനം കൊണ്ടാണ് ഞാൻ ചേച്ചി ആയത്.
ഇന്നലെ ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല. ചേച്ചി സോറി നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല പ്ലീസ് ഞാനവളെ കെട്ടി പിടിച്ച് കെഞ്ചി. എനിക്ക് സമ്മതമാണ് പക്ഷെ തിരക്ക് കൂട്ടരുത്. അവളുടെ ഭർത്താവ് വരുന്നതിൻ്റെ തലേ ദിവസം വരെ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചു. ഇതിനിടയിൽ ഇനി സ്വീകരിക്കേണ്ട സകല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു അതു പ്രകാരമാണ് പിന്നെ കാര്യങ്ങൾ നീങ്ങിയത്. മിനി പിന്നെ വന്നില്ലെങ്കിലും ഞങ്ങൾ വളരെ അധികം സമയം ഫോണിൽ സംസാരിക്കുമായിരുന്നു. ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഇതിനിടയിൽ മിനി തൻ്റെ അമ്മയോട് ഭർത്താവിനെ പറ്റിയുള്ള സകല കാര്യങ്ങളും പറഞ്ഞിരുന്നു. അതു കേട്ടവർ കുറെ കരഞ്ഞു. അവർ അതൊക്കെ ഭർത്താവിനോടും പറഞ്ഞു. അച്ചൻ മിനിയോട് സകല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അവസാനം പറഞ്ഞു. അവനെ നിനക്കിഷ്ടമില്ലെങ്കിൽ ഞാൻ ഡൈവേഴ്സിനുള്ള നടപടികൾ തുടങ്ങാം. വേണ്ട അച്ചാ സമയമാകുമ്പോൾ ഞാൻ പറയാം. ഒരു ദിവസം എനിക്ക് മിനിയുടെ ഫോൺ വന്നു. ഇന്നു വൈകിട്ട് ഞങ്ങൾ മീരയെയും കൊണ്ടുവരുമെന്ന് പറഞ്ഞ്. 7 മണി ആയപ്പോൾ കാർ വന്ന ശബ്ദം കേട്ടു . ഞാൻ വാതിൽ തുറന്നു. മിനിയും ഭർത്താവും മീരയും അമ്മയും ഇറങ്ങി വന്നു. എന്നെ കണ്ട മീര ഓടി വന്ന് എൻ്റെ കാലിൽ വീണ് എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് കരഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. മിനി വന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. കുറെ നേരം അവർ അവിടെ ഉണ്ടായിരുന്നു.അമ്മയോട് മാത്രമേ ഞാൻ കാര്യമായി സംസാരിച്ചുള്ളു. മിനിയും ഞാനും മിണ്ടിയതേ ഇല്ല. അവർ പോയി കഴിഞ്ഞിട്ടും മീര ആ നിൽപ്പു നിന്നു. ഞാൻ അടുക്കളയിൽ പോയി രണ്ടു പേർക്കുള്ള ഭക്ഷണം എടുത്ത് വച്ച് അവളോട് കഴിക്കാൻ പറഞ്ഞു. അവൾ കരഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ച് എഴുന്നേറ്റ് മേശ വൃത്തിയാക്കി. ഞാൻ കുറച്ചു നേരം TV കണ്ട് കിടക്കാൻ ചെന്നു. അവൾ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് എൻ്റെ ഫോൺ റിങ്ങ് ചെയ്തു.
” തൊടരുത് എൻ്റെ രവിയേട്ടനെ എന്തവകാശത്തിലാ നിങ്ങൾ അങ്ങേരെ തല്ലുന്നെ? ആണായാൽ പോരാ ആണത്വവും വേണം ” ഇതായിരുന്നു റിങ്ങ്ടോൺ. അവൾ വരുമെന്നറിഞ്ഞപ്പോൾ ഞാൻ വീഡിയോയിൽ നിന്ന് കട്ട് ചെയ്ത്