അറിയുന്നവർ ഉണ്ടായിരുന്നു. ഞാൻ ഫയൽ എല്ലാം ഏൽപ്പിച്ചു തിരിച്ചു കാറിലേക്ക് നടന്നു. ആദ്യ ദിവസം ഒരു നാല് മണി വരെ ഉണ്ടായിരുന്നു. ഇതിനിടയിൽ ഭക്ഷണം ഒക്കെ അവർക്കു അതിനു ഉള്ളിൽ ഉണ്ടായിരുന്നു അത് കൊണ്ട് ഞാൻ പോയി പുറത്തു നിന്ന് കഴിച്ചു. തിരിച്ചു വന്നതും മാഡം ആകെ ക്ഷീണിച്ചിരുന്നു. ഞാൻ ബാഗും ഫയൽ വാങ്ങി കാറിൽ കയറി നേരെ ഹോട്ടലിലേക്ക് പോയി.
മാഡത്തിനോട് റൂമിലേക്ക് നടന്നോളാൻ പറഞ്ഞു കൊണ്ട് ഞാൻ വണ്ടി പാർക്ക് ചെയ്യാൻ പോയി. ഫയൽ ബാഗ് എല്ലാം എടുത്തു റൂമിലേക്ക് നടന്നു. റൂമിൽ എത്തിയതും മാഡത്തിന്റെ ഒച്ച കേൾക്കാത്തത് കൊണ്ട് ഞാൻ ഒന്ന് വിളിച്ചു നോക്കി. മാഡം ഫ്രഷ് ആയി വരാം നീ ഹാളിൽ ഇരിക്കാമോ ? എന്ന് ചോദിച്ചു. ഞാൻ ശരിയെന്നു പറഞ്ഞു ഹാളിലേക്ക് നടന്നു. അപ്പോഴാണ് മാഡത്തിന്റെ ഫോൺ ബെൽ അടിക്കുന്നത്.
അബു അത് ആരാണെന്ന് നോക്കാമോ ? എന്ന് പറഞ്ഞു മാഡം. അങ്ങിനെ ഞാൻ നോക്കിയപ്പോൾ ഡാഡ് എന്ന് എഴുതി കാണിക്കുന്നു. ഞാൻ സർ ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞതും കട്ട് ചെയ്തോള്ളൂ എന്ന് പറഞ്ഞു. ഞാൻ ഫോൺ അവിടെ വച്ച് ഹാളിലേക്ക് പോയി. മാഡം കുളിച്ചു വന്നതും ഞാൻ ചായ ഓർഡർ ചെയ്തു. മാഡം ഇറങ്ങി വന്നപ്പോൾ എന്റെ ടവൽ എനിക്ക് തന്നു ഞാനും പോയി കുളിച്ചു. അപ്പോഴേക്കും ചായ വന്നിരുന്നു. ഇന്ന് നിന്റെ ഗേൾ ഫ്രണ്ട് അല്ല വന്നത്, അത് കൊണ്ട് ചായ ഉഷാർ ആയിട്ടില്ല എന്ന് പറഞ്ഞു മാഡം മുറിയിലേക്ക് പോയി. ഞാൻ ഹാളിൽ ഇരുന്നു ടീവി കണ്ടു.
ഒൻമ്പത് ആയപ്പോൾ ഫുഡ് കഴിക്കാമോ എന്ന് ചോദിച്ചു. ഞങ്ങൾ താഴേക്ക് ഇറങ്ങുമ്പോൾ പുറത്തു നല്ല മഴ പെയ്യ്തു തുടങ്ങിയിരുന്നു. അതിനിടക്ക് നല്ല ഇടിയും മിന്നലും. മഴ കൂടിയാൽ വണ്ടികൾ മീതെ പാർക്ക് ചെയ്യണമെന്ന് പറഞ്ഞു സെക്യൂരിറ്റി വന്നു. ഞാൻ കൂടെ പോകാൻ നിന്നതും മാഡം വണ്ടിയുടെ കീ കൊടുത്താൽ മതി അവർ ചെയ്തോളും എന്ന് പറഞ്ഞു. മാഡത്തിന് ഇടിയും മിന്നലും കണ്ടപ്പോൾ നമുക്ക് റൂമിലേക്ക് ഓർഡർ ചെയ്യാമെന്ന് പറഞ്ഞു ഞങ്ങൾ റൂമിലേക്ക് മടങ്ങി. റൂമിൽ എത്തിയതും ഫോൺ, ടീവി, ലാപ്പ് എല്ലാം ഓഫ് ആക്കി വച്ച് മാഡം വന്നു ഹാളിൽ ഇരുന്നു.
മാഡത്തിന് നല്ല പേടിയാണ് എന്ന് എനിക്ക് തോന്നി. കാരണം മാഡം സോഫയിലേക്ക് കാലൊക്കെ കയറ്റി വച്ചിരുന്നു. അപ്പോഴേക്കും ഭക്ഷണം വന്നു,