ചാടി എണീറ്റ് മൊബൈൽ അലാറം ഓഫ് ചെയ്തു അവർ ബാത്റൂമിലേക്കു പോയി. പോകുമ്പോൾ അവർക്കു മാറ്റാനുള്ള ഡ്രസ്സ് എല്ലാം എടുത്തു ആണ് പോയത്. ബാത്‌റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി വരുന്നത് വരെ ഞാൻ ബെഡിൽ തന്നെ കിടന്നു, ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഞാൻ കണ്ണുകൾ അടച്ചു കിടന്നു. അവർ റൂമിലേക്ക് വന്നു ബാഗ് തുറന്നു മാറ്റി കൊണ്ട് വന്ന ഡ്രെസ്സുകൾ എല്ലാം എടുത്തു വക്കുകയാണ്. ഞാൻ എണീറ്റ് ബെഡിൽ ഇരുന്നപ്പോൾ ആണ് പുറംതിരിഞ്ഞു നിൽക്കുന്ന മാഡം ബ്രൗൺ പാവാടയും ബ്ലാക്ക് ബ്ലൗസും ആണ് വേഷം, ടവൽ മാറിൽ ഇട്ടിട്ട് ഉണ്ട്.
ഞാൻ ബെഡിൽ നിന്നും ഇറങ്ങി ബാത്റൂമിലേക്കു നടന്നു. ഞാൻ തിരിച്ചു വന്നപ്പോളേക്കും മാഡം ഡ്രസ്സ് ഒക്കെ മാറി ഹാളിലേക്ക് പോയിരുന്നു. ഞാൻ ഒന്ന് എത്തിച്ചു നോക്കി, ഡ്രസ്സ് മാറി ഞാനും ഹാളിലേക്ക് നടന്നു, മഴ അപ്പോഴേക്കും വീണ്ടും പെയ്തു തുടങ്ങി . എന്നെ കണ്ടതും ഫുഡ് കഴിക്കാൻ പോകാമെന്നു പറഞ്ഞു, ലിഫ്റ്റ് വർക്ക് ചെയുന്നില്ല, ഞങ്ങൾ സ്റ്റെപ്പ് വഴി താഴേക്ക് പോയി. അവിടെ ചെന്ന ഞങ്ങൾ ഞെട്ടി, ആകെ വെള്ളം കയറിയിരിക്കുന്നു റിസെപ്ഷനിലേക്കു ഒക്കെ.
ഞങ്ങളുടെ അടുത്തേക്ക് വന്ന മാനേജർ പറഞ്ഞു മാഡം റൂമിലേക്ക് പൊയ്ക്കൊള്ളൂ, ഫുഡ് അവിടെ സെർവ് ചെയ്യാം. റോഡുകൾ എല്ലാം വെള്ളം കയറിയും മരങ്ങൾ വീണും ബ്ലോക്ക് ആണ്, അത് കൊണ്ട് കുറച്ചു സമയം എടുക്കും. കുഴപ്പമില്ലല്ലോ മാഡം എന്നയാൾ വീണ്ടും ചോദിച്ചു. ഞങ്ങൾ തിരിച്ചു നടക്കുമ്പോൾ ഞാൻ വണ്ടിയുടെ അടുത്ത് പോയി വരാമെന്നു പറഞ്ഞേകിലും മാഡം എന്നെ വിട്ടില്ല. ഞങ്ങൾ റൂമിലേക്ക് വന്നതും മാഡം മീറ്റിംഗിന് പോകാൻ എന്താണ് വഴി എന്നറിയാൻ അവിടെ ഉള്ള ആരെയൊക്കെയോ വിളിച്ചു എങ്കിലും ആരും ഫോൺ എടുത്തില്ല .
പക്ഷേ, ആരോ ഒരാൾ തിരിച്ചു വിളിച്ചു. ഞങ്ങൾ പോയ റോഡുകൾ എല്ലാം ബ്ലോക്ക് ആണെന്ന് അയാൾ പറഞ്ഞു . ഇന്ന് മീറ്റിങ് ഉണ്ടാകാൻ സാധ്യത ഇല്ലെന്നും പറഞ്ഞു. എന്തെങ്കിലും അപ്ഡേറ്റ്‌സ് ഉണ്ടെങ്കിൽ പറയാൻ പറഞ്ഞു മാഡം ഫോൺ വച്ചു . ഞാൻ ഹാളിലെ ജനലിലൂടെ നോക്കുമ്പോൾ ഞങ്ങളുടെ കാർ ദൂരെ ഞങ്ങളുടെ കിടക്കുന്നു . ഞാൻ അത് കാണിക്കാൻ മാഡത്തിനെ വിളിച്ചു, അവർ എന്റെ അടുത്ത് വന്നു നിന്ന് നോക്കിയതും എങ്ങിനെ അങ്ങോട്ട് പോകുമെന്ന് ചോദിച്ചു . ആർക്കറിയാം, അങ്ങോട്ട് പോകുന്ന വഴിയിൽ ഒക്കെ വെള്ളം കെട്ടി നിന്നിരുന്നു. എന്തായാലും ഞങ്ങൾ പുറത്തേക്കു നോക്കി കുറച്ചു നേരം മഴ ആസ്വദിച്ചു.