“”””പോട്രാ…..ഒന്ന് പോയി കിടക്കണം….. വൈകീട്ട് പണിണ്ട്””””
“”””മ്മ്…….”””
സുധി പുറത്തേക്കിറങ്ങി പോയിട്ടും ഞാൻ കുഞ്ഞിനേം പിടിച്ച് വെറുതെ അങ്ങനെ കട്ടിലിലിരുന്നു…. ഏട്ടത്തിയുടെ മനസ്സിലെന്താണെന്നറിയണം, എന്ത് വില കൊടുത്തും അവരുടെ മനസ്സ് മാറ്റണം……. അതായിരുന്നു മനസ്സിൽ നിറയെ………..
***********
“”””ആ…… നീയെണീറ്റോ??”””””
അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ സ്വപ്നലോകത്ത് നിന്നും മടങ്ങി വന്നത്….
ഞാൻ അമ്മയെ നോക്കിയൊന്ന് പുഞ്ചിരിച്ചു…… വെറുതെ
“”””നീ രണ്ടൂസം പറമ്പിലേക്കൊന്നും വരണ്ട…… ഈ മുറിവൊക്കെ ഒന്ന് ഉണങ്ങട്ടെ……… പിന്നെ ഗൗരിക്കും കൊച്ചിനും ഒരു കൂട്ടും ആവൂല്ലോ…….. എന്തേലും ആവശ്യണ്ടേ ദേവകി വരും ട്ടോ……. വിളിച്ചാ മതി””””
അമ്മ പറഞ്ഞതിനെല്ലാം ഞാൻ തലയാട്ടി കൊണ്ട് സമ്മതം മൂളി, അങ്ങനെ പറയാനുള്ളതെല്ലാം പറഞ്ഞ് തീർത്ത് അമ്മ പറമ്പിലേക്ക് ഇറങ്ങാൻ നേരം കുഞ്ഞിനെ എടുത്തോണ്ട് ഞാനും കോലായി വരെ ചെന്നു…….
“”””അച്ഛമ്മ പോയിട്ട് വരാട്ടോ കണ്ണാ……””””
എന്റെ കയ്യീ കിടക്കുന്ന കുഞ്ഞനൊരു ഉമ്മയും കൊടുത്ത് അമ്മ പോയി…… അമ്മ മുറ്റതേക്കിറങ്ങി പാടവരബത്തേക്കുള്ള വഴിയിലൂടെ നടന്നകലുന്നതും നോക്കി ഞാൻ അങ്ങനെ നിന്നു…….
*********************
പല്ലുതേപ്പും പരിപാടികളും എല്ലാം തീർത്ത് പ്രഭാതഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ കുഞ്ഞനെ മുറിയിൽ കൊണ്ടുപ്പോയി കിടത്തിയിട്ട് ഏട്ടത്തിയും വന്ന് കഴിക്കാൻ ഇരുന്നു…..
കക്ഷി എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഭക്ഷണം കഴിച്ചോണ്ടിരുന്നു