“”””””അന്നവളെ എനിക്ക് വിട്ട്കളയേണ്ടി വന്നു……. അവളെ വേറൊരാൾ കെട്ടികൊണ്ട് പോയി……
അന്ന് തൊട്ട് പിന്നെ ഞാൻ എല്ലാ വിഷമങ്ങളും മറക്കാൻ വേണ്ടി മുഴുവൻ നേരം പറമ്പിലിറങ്ങാൻ തുടങ്ങി, നശിച്ചോണ്ടിരുന്ന നമ്മടെ പറമ്പിനെ അച്ഛന്മാരെ ആയ കാലത്ത് ഉണ്ടായത് പോലെ തിരിച്ച് കൊണ്ടോന്നു……… അങ്ങനെ ഇനിയെന്റെ ജീവിതം ഈ പറമ്പീ കിടന്ന് പണിയെടുത്ത് തീർത്താ മതീന്ന് കരുതി ഇരിക്യുമ്പോഴാ അമ്മേം അമ്മാവന്മാരും കൂടെ കല്യാണകാര്യം പറഞ്ഞ് ശല്യം ചെയ്യാൻ തുടങ്ങിയെ……… ഒടുക്കം സഹികെട്ട് ഗൗരീം ആയുള്ള കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു……. അതാ ഞാൻ പറഞ്ഞെ ഗൗരിയോട് ചെയ്ത തെറ്റ്…….
കല്യാണം കഴിഞ്ഞെങ്കിലും എനിക്കവളെ ഒരിക്യലും ഭാര്യയായി കാണാൻ പറ്റീട്ടില്ല………. ഒരിക്യലും….””””””
ഞാൻ ഏട്ടൻ പറയുന്നതെല്ലാം കേട്ട് ഇരുന്നു……
ശിവേട്ടനുമായിട്ട് ഒരിക്കലും ഭാര്യാഭർത്തൃ ബന്ധം ഉണ്ടായിട്ടില്ലെന്ന് ഏട്ടത്തി പറഞ്ഞിരുന്നെങ്കിലും അതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായെ…. കല്യാണം കഴിഞ്ഞിട്ടും ശിവേട്ടന് ആ അനിതയെ മറക്കാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ ഗൗരിയേട്ടത്തിയെ ഭാര്യയായി കാണാനും പറ്റീല…….. താൻ കാരണം നശിച്ചുപോയി എന്ന് കരുതിയ ആ പാവം പെണ്ണിന്റെ ജീവിതം രക്ഷിക്യാനാവും ആ ആചാരത്തിന്റെ പേരും പറഞ്ഞ് ഗൗരിയേട്ടത്തിയെ എന്നെകൊണ്ട് കെട്ടിച്ചേ….. എന്തായാലും എല്ലാം എനിക്ക് നല്ലതായി തന്നെയാണ് വന്നത്, എനിക്കെന്റെ പെണ്ണിനെ കണ്ടുമുട്ടാൻ ഏട്ടന്റെ പ്രേമവും പ്രേമനൈരാശ്യവും എല്ലാം കാരണമായി….. ഇല്ലേ എന്റെ ഗൗരിപെണ്ണിനെ ഈ ജന്മത്തിലെനിക്ക് കണ്ടുമുട്ടാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നില്ല…..
“”””””””കാശീ……..””””””
ശിവേട്ടന്റെ പതിഞ്ഞ സ്വരത്തിലുള്ള വിളി കേട്ടാണ് ഞാൻ ചിന്തകൾ അവസാനിപ്പിച്ചത്…
“””””എന്താ ഏട്ടാ??”””””
അത്രേം ആത്മാർത്ഥമായിട്ട് ഞാനാധ്യമായിട്ട് ആയിരിക്കും അങ്ങേരെ ഏട്ടാ ന്ന് വിളിക്കുന്നത്
“””””ഗൗരിയേം നിങ്ങടെ കുഞ്ഞിനേം പിന്നെ നമ്മടെ അമ്മേം ഒക്കെ നീ എന്നും പൊന്നുപോലെ നോക്കണം…. അവർക്കാർക്കും ഒരു കുറവും ണ്ടാവാതെ നോക്കണം……. അതിന് വേണ്ടതൊക്കെ നമ്മടെ പറമ്പിലുണ്ട്…… നിനക്ക് താല്പര്യം ഇല്ലേ പണിക്കാരെ നിർത്തിയാലും മതി……””””””