ഏട്ടന്റെ ആ ചോദ്യത്തിന് ഞാൻ അതെ എന്ന് തല കുലുക്കി…. അവളാണെന്റെ ജീവനെന്നും ഞങ്ങളെ ഞങ്ങടെ മാത്രമായ ലോകത്തേക്ക് വിടണമെന്നും പറയണമെന്നുണ്ടായിരുന്നുവെങ്കിലും ഏട്ടന് പറയാനുള്ളത് ആദ്യം കേൾക്കാമെന്ന് കരുതി മിണ്ടിയില്ല…
“”””””അവളെ നീ പൊന്നുപോലെ നോക്കിയാ അതീ ഏട്ടൻ ചെയ്ത തെറ്റിനുള്ള പരിഹാരാവും”””””
ഞാനങ്ങേരെ സംശയത്തോടെ നോക്കി, ഒന്നും മനസിലാവാതെ…
“””””””ഗൗരി നിന്റെ കുഞ്ഞിന്റെ അമ്മയാവാന്ന് അറിഞ്ഞപ്പോ ഏറ്റവും സന്തോഷിച്ചത് ഞാനാ……….അറിയോ??”””””””
ഞാനപ്പോഴും ഒന്നും മനസ്സിലാവാതെ വാ പൊളിച്ച് ഇരുന്നു….
“”””””ഞാനായിട്ട് ഒരു പെണ്ണിന്റെ ജീവതം തുലച്ചൂന്ന് കരുതിയതാ…… പക്ഷെ ഞാൻ തുലച്ച ജീവിതം എന്റെ അനിയൻ കൊടുത്തു……”””””””
“””””ഏട്ടൻ എന്തൊക്കെയാ ഈ പറേണേ??….. എനിക്കൊന്നും മനസിലാവുന്നില്ല””””””
സാധാരണ പറയാനുള്ളത് നേരെ മുഖത്ത് നോക്കി പറയുന്ന ശിവേട്ടൻ വളഞ്ഞ് ചുറ്റി മനുഷ്യന് മനസ്സിലാവാത്ത പോലെ ഓരോന്നും പറയുന്നത് കേട്ട് ക്ഷമ നശിച്ച് ഞാൻ ചോദിച്ചു…
ഞാനത് ചോദിച്ചപ്പോ കുറച്ചു നേരം മൗനം പാലിച്ച ശേഷം ഒന്ന് ശ്വാസം വലിച്ച് വിട്ടിട്ട് ശിവേട്ടൻ പറഞ്ഞു
“”””””എനിക്കൊരു ഇഷ്ടം ണ്ടായിരുന്നു……. നിനക്ക് അറിയോന്ന് അറീല്ല, നമ്മടെ അരവിന്ദന്റെ പെങ്ങള് അനിത……… ഞങ്ങള് തമ്മിൽ ഇഷ്ടത്തിലായിരുന്നു……………. പക്ഷെ അവൾടെ വീട്ടില് കല്യാണം ഉറപ്പിച്ചപ്പോ എനിക്കന്ന് ഒന്നും ചെയ്യാൻ പറ്റീല, നമ്മടെ വീട്ടിലെ അവസ്ഥ അങ്ങനായിരുന്നു…… ചെറിയച്ഛൻ വയ്യാതെ കിടക്കുന്ന സമയം………. ഒന്നും ഇല്ലാതായ ആ കാലം……. എനിക്കൊന്നും ചെയ്യാൻ പറ്റീല………””””””””
അത് പറയുമ്പോ ആദ്യായിട്ട് എന്റെ ഏട്ടന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു… ശിവേട്ടന് ഇങ്ങനൊരു പ്രണയം ഒക്കെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനെ പറ്റുന്നില്ല, കാരണം ഞാൻ ഓർമ്മ വെച്ചത് തൊട്ട് കാണുന്നത് ഈ ഒന്ന് പറഞ്ഞ് രണ്ടിന് ദേഷ്യം പിടിക്കുന്ന, മുഴുവൻ നേരം പറമ്പിൽ പണിയെടുക്കുന്ന മറ്റൊന്നിനോടും താല്പര്യമില്ലാത്ത ഏട്ടനെയാണ്…..
പെട്ടെന്ന് നിറഞ്ഞു വന്ന കണ്ണ് തുടച്ചിട്ട് ഏട്ടൻ ബാക്കി പറഞ്ഞ് തുടങ്ങി….