ഞാനും ഒരുമിച്ചാണ് പറമ്പീന്ന് ഇറങ്ങിയത്, വീട്ടിലേക്ക് പോവുന്ന വഴി മുന്നിൽ നടക്കുന്ന ശിവേട്ടനോട് കാര്യങ്ങൾ പറയണമെന്ന് ഉണ്ടായിരുന്നുവെങ്കിലും എന്തോ കാര്യായിട്ട് ആലോചിച്ച് കൂട്ടി നടക്കുന്ന അങ്ങേരോട് സംസാരിക്കാനുള്ള ധൈര്യം ഞാൻ പ്രതീക്ഷിച്ച പോലെ അങ്ങോട്ട് കിട്ടുന്നില്ല….അതോണ്ട് മിണ്ടാണ്ടെ പുറകെ നടന്നു…
“”””””എനിക്കൊരു കാര്യം പറയാൻണ്ട്….. നമ്മക്ക് ആ പുഴ വക്കത്ത് കുറച്ചുനേരം ഇരുന്നാലോ??””””””
പുഴയോരത്തേക്ക് പോവുന്ന വഴി എത്തിയപ്പോ ഞാൻ അങ്ങോട്ട് പറയാനിരുന്ന കാര്യം പുള്ളി ഇങ്ങോട്ട് പറഞ്ഞു…… ആദ്യമൊന്ന് ഞെട്ടിയെങ്കിലും വേഗം തലയാട്ടി ഞാൻ കൂടെ ചെന്നു…
ഗോമതിപ്പുഴയുടെ തീരത്ത് ഇരിക്കുമ്പോൾ പണ്ട് ശിവേട്ടൻ ഇതുപോലെ എന്റേം ഏട്ടത്തീടേം കല്യാണ കാര്യം പറയാൻ എന്നെ വിളിച്ചതാണ് ഓർമ്മ വന്നത്….. ഇന്നും അതുപോലെ എന്തോ കാര്യമായി പറയാനുണ്ടെന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കാം….
ഞാൻ പുള്ളി പറയാൻ പോവുന്നത് കേൾക്കാൻ അക്ഷമനായി കാത്തിരുന്നു, എന്നിട്ട് അവസരം കിട്ടിയാ ഞങ്ങടെ കാര്യവും പറയണം…
“””””കാശീ…….”””””
“”””മ്മ്….”””””
ശിവേട്ടൻ വിളിച്ചപ്പോ ഞാൻ അത്ഭുതത്തോടെ വിളിക്കേട്ടു, കാരണം പുള്ളിയെന്നെ പേര് വിളിക്കുന്നത് അപൂർവമാണ്… അതും ഇത്ര മയത്തിൽ…. അല്ലേ വാടാന്നോ പോടാന്നോ നീയെന്നോ ഒക്കെ തന്നെയാണ് വിളിക്കാറ്…
“””””ഏട്ടൻ നിന്റെ ഇഷ്ടം നോക്കാതെ കല്യാണം നടത്തിയതില്…….ഏട്ടനോട് ദേഷ്യണ്ടോ??””””””
ശിവേട്ടനിൽ നിന്നും അങ്ങനൊരു ചോദ്യം കേട്ടപ്പോ ഞാൻ വീണ്ടും ഞെട്ടി, ഇങ്ങേർക്കിതെന്ത് പറ്റിയാവോ?
“””””മ്മ്??”””””””
“””””ഇല്ല ഏട്ടാ……””””””
ഞാൻ മുഖത്തേക്ക് നോക്കാതെ മറുപടി കൊടുത്തു……
“””””നീയും ഗൗരീം ഭാര്യേം ഭർത്താവുമായി കഴിയുന്നുണ്ടെന്ന് അറിയാ…… എന്നാലും നിന്റെ ഉള്ളില് വിഷമണ്ടോ ന്ന് ഏട്ടനൊരു സംശയണ്ടെര്ന്നു, അതോണ്ട് ചോയ്ച്ചതാ…””””””
ഞാൻ ഒന്നും മിണ്ടാതെ ഏട്ടനെ തന്നെ നോക്കി നിന്നു, ആളുടെ മനസ്സ് ആകെ അസ്വസ്ഥമാണെന്ന് തോന്നുന്നു…
“”””””നിനക്ക് ഗൗരിയെ ഇഷ്ടല്ലേ??”””””