പാവം നിന്ന് പരുങ്ങി കളിക്കുന്നത് കണ്ടപ്പോ തല്കാലം മുറീന്ന് ഇറങ്ങി കൊടുക്കാമെന്ന് കരുതി….. രാത്രിയിലെ പോലെയല്ല, പകൽ വെളിച്ചത്തിൽ ആൾക്ക് നല്ല ചമ്മലുള്ളത് പോലെ…
“”””””കുഞ്ഞൻ കുടിച്ചിട്ട് ബാക്കിയുള്ളത് ഞാൻ വന്നിട്ട് കുടിക്കാ ട്ടോ””””””
എന്നും പറഞ്ഞ് ഞാൻ മുറിക്ക് പുറത്തേക്ക് നടക്കുമ്പോ “ഇങ്ങ് വാ, ഇപ്പോ തരാം” എന്നൊരു ആക്കിയ ഭാവമായിരുന്നു ഏട്ടത്തിക്ക്……….. ഹ്മ്… നിന്നെ ഞാൻ ശരിയാക്കി തരാടി പെണ്ണേ, ഈ കാശീടെ കാമവും പ്രേമവും ഒക്കെ ഗൗരി കാണാൻ കിടക്കുന്നെ ഉള്ളു…… എന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് ഞാൻ പുറത്തേക്ക് നടന്നു…..
**********
പൽപ്പൊടി എടുക്കാൻ അടുക്കള ഭാഗത്തേക്ക് നടക്കുമ്പോൾ അമ്മ ആരോടോ കാര്യമായി കത്തിവെക്കുന്നത് കേട്ടു, വേറെ ആരാ മ്മടെ ദേവകിയമ്മ തന്നെയാവും….
“”””””ചെക്കനിപ്പോ പണിക്കും പോണ്ട…. ഒന്നും വേണ്ടാന്നായിണ്ട്…… മുഴുവൻ നേരോം ആ കൊച്ചിനേം പെണ്ണിനേം കെട്ടിപ്പിടിച്ച് വീട്ടീ തന്നെ ഇരിപ്പാ……”””””””
അമ്മ എന്നെക്കുറിച്ചാണ് ദേവകിയമ്മയോട് പരദൂഷണം പറയുന്നതെന്ന് തോന്നുന്നു….. അതുകൊണ്ട് ഒന്ന് ഒളിഞ്ഞ് നിന്ന് കേൾക്കാൻ തോന്നി….
അമ്മ പറഞ്ഞതിലും കാര്യമുണ്ട്, അന്ന് കുഴീ വീണ് തലയ്ക്ക് പരുക്ക് പറ്റിയപ്പോ രണ്ട് ദിവസത്തേക്ക് പറമ്പിലേക്ക് ചെല്ലേണ്ടെന്ന് പറഞ്ഞതിന് ശേഷം ഞാനിതുവരെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കീട്ടില്ല….. രാവിലെ എഴുന്നേറ്റാ കുഞ്ഞനെ കാണുമ്പോ പിന്നെ എങ്ങോട്ടും പോവാൻ തോന്നിയിരുന്നില്ല….. അതിന്റെ കൂടെ തന്നെ നില്ക്കാൻ തോന്നും….
“”””””എന്തായാലും അവനെ പറ്റീളള നിന്റെ വേവലാതി മാറി കിട്ടീലെ……. ഇനിയവൻ നാട് വിട്ട് പോവാനൊന്നും നിക്കില്ല, ആ പേടി വേണ്ട””””””
ദേവകിയമ്മ പറയുന്നത് കേട്ടു…
‘””””””ആ അങ്ങനൊരാശ്വാസണ്ട്….. അന്നീ കല്യാണം ഉറപ്പിച്ചപ്പോ ചെക്കൻ നാട് വിട്ട് പോവൂന്ന് പറഞ്ഞത് കേട്ടപ്പോ ഞാനെന്ത് ചെയ്യൂന്നായി പോയിരുന്നു…….