ഗൗരിയേട്ടത്തി 3 [Hyder Marakkar]

Posted by

രണ്ടാംകെട്ട്കാരിയല്ല നിന്റെ പെണ്ണാവണ്ടേന്ന് തോന്നി….. അതുപോലെ എനിക്ക് തോന്നിയത് പോലെ നിനക്ക് എന്നോട് അങ്ങനൊന്നും ഒരിക്കലും തോന്നൂലാന്നും കരുതി…..
നീയെന്റെ കഴുത്തീ താലികെട്ടിയപ്പോ ഉള്ളിന്റെ ഉള്ളിൽ ഇത്തിരി സന്തോഷിച്ചെങ്കിലും ഈ കുരുക്കീന്ന് നീ രക്ഷപ്പെടണേന്ന് ഞാൻ ആഗ്രഹിച്ചീര്ന്നു, അങ്ങനെ ഇരിക്യുമ്പഴാ ഒരൂസം രാത്രി നീ ബോധല്യാണ്ടെ വന്ന് കട്ടിലിൽ എന്റെ കൂടെ കേറി കിടന്നേ…… നീ ബോധല്യാണ്ടെ ഓരോന്നും ചെയ്തപ്പോ ആ ഒരു നിമിഷത്തേക്ക് ഞാൻ എല്ലാം മറന്നു, ഇഷ്ടപ്പെടുന്ന ആണിന് വഴങ്ങാൻ തോന്നി…… അന്ന് അങ്ങനെ നടന്നപ്പോ നിന്റെ കുഞ്ഞ് എന്റെയുള്ളിൽ വളർന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിര്ന്നു, ഒരിക്കലുമൊരു അമ്മയാവാൻ കഴിയില്ലെന്ന് കരുതിയ എനിക്ക് അന്നത്തെ ആ രാത്രിയോണ്ട് ആ ഭാഗ്യോം കിട്ടി………
പക്ഷെ ഒന്നും നീ ഒരിക്കലും അറിയരുതെന്ന് എനിക്ക് തോന്നി, അറിഞ്ഞാ കുറ്റബോധം കൊണ്ട് ജീവിതകാലം മൊത്തം നീ ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കാൻ തീരുമാനിച്ചാ അതെനിക്ക് സഹിക്കില്ല……….. അതോണ്ട് ഒന്നും ആരേം അറീക്യാതെ ഞാൻ ഉള്ളിലൊതുക്കി നടന്നു.
പിന്നെ അന്ന് ഞാൻ ഗർഭിണിയാന്ന് അറിഞ്ഞ ദൂസം എനിക്ക് നിന്നോട് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സ്നേഹം തോന്നി, അതാ ഞാനന്ന് അങ്ങോട്ട് വന്ന് മിണ്ടിയെ….. ന്റെ വല്യ ആഗ്രഹം സാധിക്കാൻ കാരണക്കാരനായ ആളോട് പിന്നേം മിണ്ടാണ്ടെ നിക്കാൻ പറ്റീല്ല….””””””””

“”””””ഇത്രേം എന്നെ സ്നേഹിച്ചിട്ട് പിന്നെ ഞാൻ ഇഷ്ടാന്ന് തുറന്ന് പറഞ്ഞപ്പോ എന്നെ ഒഴിവാക്കാൻ നോക്കിയതെന്താ??””””””
അത്രേം നേരം ഏട്ടത്തി അവരുടെ ഉള്ളിലുള്ളത് ഓരോന്നും പറയുന്നത് കേട്ട് നിന്ന ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു…..

“”””””അത് പിന്നെ……ഞാൻ നിനക്ക് ചേരൂലാന്ന് തോന്നിപ്പോയി, നീ ആഗ്രഹിച്ചത് പോലെ നിനക്ക് മാത്രമായിട്ടൊരു പെണ്ണ് വന്നാ അതായിരിക്കും നല്ലതെന്ന് കരുതി…… ഞാൻ എതിർത്താൽ കുറച്ചുകഴിയുമ്പോ നീ ഒഴുവാക്കി അതുപോലൊരു പെണ്ണിനെ തേടി പോവൂന്ന് വിചാരിച്ചു…………”””””””””

“”””””എന്നിട്ട് ഇപ്പഴും ആ വിചാരം തന്നാണോ??””””””
ഞാൻ ചിരിച്ചോണ്ട് ചോദിച്ചു….. അതിന് കക്ഷി “”അല്ല”” എന്നർത്ഥത്തിൽ തലയാട്ടി….

Leave a Reply

Your email address will not be published. Required fields are marked *