മടങ്ങുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു…… പോവുന്ന വഴി അമ്മാവന്മാരുടെ വീട്ടില് കയറി കുറച്ച് മീൻ അമ്മായിയെ ഏൽപ്പിച്ചു, സുധിക്ക് പുഴമീൻ എന്ന് പറഞ്ഞാ ജീവനാ……
അവൻ പണിക്ക് പോയതാണ്, എന്തായാലും കുറച്ച് നേരം അമ്മാവന്മാരുടെ കൂടെയിരുന്ന് കഥ പറഞ്ഞ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്…
വീട്ടിൽ എത്തുമ്പോൾ ശിവേട്ടൻ പുറത്ത് തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു…..
പുള്ളി “”””കയ്യിലെന്താ??””” എന്ന് ഗൗരവത്തോടെ ചോദിച്ചപ്പോൾ
“””അല്പം പുഴമീനാ”””” ന്നും പറഞ്ഞ് ഞാൻ അകത്തേക്ക് കയറി….
അടുക്കളയിൽ ചെന്നപ്പോൾ അമ്മയും ഏട്ടത്തീം എന്തോ കഥ പറഞ്ഞോണ്ട് നിൽപ്പുണ്ട്, പുഴമീൻ അമ്മയുടെ കയ്യിൽ കൊടുത്ത ശേഷം അവിടെ നിന്ന് തിരിയാതെ വേഗം പോന്നു…
എന്റെ സാന്നിദ്ധ്യം ഏട്ടത്തിയെ ആസ്വസ്ഥയാക്കുന്നുണ്ട് എന്ന് തോന്നിയത് കൊണ്ട് കഴിയുന്നതും ഇപ്പോ ഞാൻ ഒഴിഞ്ഞ് മാറി നടക്കും….. വാക്ക് കൊടുത്തതല്ലേ ഇനി ശല്യം ചെയ്യില്ലെന്ന്…
അത്താഴം കഴിഞ്ഞ് കുഞ്ഞനേം എടുത്തോണ്ട് ഞാൻ പുറത്തേക്കിറങ്ങി, കുറച്ചു നേരം അങ്ങനെ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…….. ഏട്ടൻ തിണ്ണയിൽ പാ വിരിച്ച് ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു….
“””””വാവോഓഓഓ…….വാവോ….ഓ…ഓ…ഓ…….””””””””
എന്നൊക്കെ ഒരു ഈണത്തിൽ മൂളിക്കൊണ്ട് കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോഴേക്കും കുഞ്ഞൻ എന്റെ തോളിൽ കിടന്ന് ഉറങ്ങിപ്പോയി….. അതോടെ പുറത്തെ ഉലാത്തല്‍ അവസാനിപ്പിച്ച് ഞാൻ അകത്തേക്ക് നടന്നു…..
അപ്പോഴും ഏട്ടത്തിയും അമ്മയും അടുക്കളയിൽ തന്നെയായിരുന്നത് കൊണ്ട് കുഞ്ഞനെ ഞാൻ മെല്ലെ തൊട്ടിലിൽ കിടത്തി…… എന്നിട്ട് കട്ടിലിൽ കയറി കിടന്നു, ഞങ്ങടെ മുറിയിലെ കട്ടിലിനോട് ചേർന്ന് തന്നെയാണ് തൊട്ടില് കെട്ടിയത്, അതുകൊണ്ട് കുഞ്ഞൻ ഉറങ്ങുന്നതും നോക്കി കൊണ്ട് ഞാൻ അങ്ങനെ കിടന്നു…….
ശരിയാണ് എല്ലാരും പറയുന്നത്, ഇവന് എന്റെ നല്ല ചായയുണ്ട്…. ഹാ….. എന്റെ കൂടപ്പിറപ്പിന്റെ രക്തമല്ലേ, അതുകൊണ്ടാവാം…..
പിന്നെ ഏട്ടൻ കുഞ്ഞനോട് അത്ര അടുപ്പമൊന്നും കാട്ടുന്നില്ല, ഞാനാണെങ്കിൽ ഇപ്പോ മുഴുവൻ സമയവും ഇവന്റെ കൂടെ തന്നെയാണ്, അതുമാവാം ആളുകൾക്ക് ഇവൻ എന്റെയാണെന്ന് തോന്നാനുള്ള ഒരു കാരണം…. അതുപോലെ ഏട്ടത്തിയുടെ കാര്യത്തിലാണെങ്കിൽ ഇപ്പോ രണ്ട് മൂന്ന് ദിവസമായിട്ടേ ഉള്ളു ഞങ്ങള് തമ്മിൽ ഒരു അകൽച്ച വന്നിട്ട്, അതുവരെ ഞങ്ങൾ നല്ല കൂട്ട് തന്നെയായിരുന്നു….. പക്ഷെ ഏട്ടനാണെങ്കിൽ ഞാൻ ഏട്ടത്തിയെ കെട്ടിയതിന് ശേഷം ഏട്ടത്തിയുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെയാണ്, അതിന്റെ കാരണം അറിയില്ല…….