“”””ആഹ്….. നീ ഇറങ്ങാറായോ??””””
“”””ആ പോണം…. ഇപ്പോ ഇറങ്ങിയാലേ ഇരുട്ടുന്നെന് മുന്നെ അവിടെ എത്തൂ…””””
അവൾ മെല്ലെ പറഞ്ഞു….. വിചാരിച്ച പോലെ മടങ്ങി പോവുന്നതിന് മുന്നെ ഞങ്ങടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ സാധിക്കാത്തതിന്റെ വിഷമം ആ മുഖത്തുണ്ട്….. പാവം…..
“””””നീ സന്തോഷായിട്ട് പോ പെണ്ണേ…… എനിക്കൊരു വിഷമോം ഇല്ല, പിന്നെ നീയെന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ…മ്മ്??”””””
ഉള്ളിലെ നീറ്റൽ പുറത്ത് കാണിക്കാതെ ഞാൻ അവളോട് പറഞ്ഞു…
“”””കാശീ….. ചെറുപ്പം തൊട്ട് കാണുന്നതാ ഞാൻ നിന്നെ, എനിക്ക് മനസ്സിലാവും നിന്റെ ഉള്ള്…….””””
ഞാൻ അതിന് മറുപടി ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു, ഒരുപാട് സന്തോഷം തോന്നി അത് കേട്ടപ്പോ…
“”””ഗൗരിയേച്ചി എവിടെ??””””
“”””പിന്നില് ആ താറാകൂട്ടത്തിന്റെ അടുത്ത് എങ്ങാനും കാണും””””
“””””എങ്കി ശരിയെടാ….ഞാനൊന്ന് പോയി ചേച്ചീനെ കണ്ടിട്ട് വരാ….”””””
അവളത് പറഞ്ഞപ്പോ ഞാൻ അവളെ ഒന്ന് സൂക്ഷിച്ച് നോക്കി, ഏട്ടത്തിയെ കാണാൻ പോവുന്നത് വെറും യാത്ര പറച്ചിലിന് ആണോ അതോ വേറെ വല്ല ഉദ്ദേശവും ഉണ്ടോ എന്നൊരു സംശയം….
ഉണ്ണി ഏട്ടത്തിയെ കാണാൻ വേണ്ടി പോയി, ഞാൻ വീണ്ടും കുഞ്ഞനെ ശ്രദ്ധിക്കാൻ തുടങ്ങി……… ചെക്കന് ഒന്നും മനസിലാവുന്നില്ലേലും ഞാനോരോ ഒച്ച ഉണ്ടാക്കുമ്പോ മോണയും കാട്ടി ചിരിക്കുന്നുണ്ട്…. ചിരിക്കുമ്പോ ഇരുകവിളിലും തെളിയുന്ന നുണക്കുഴി, അതായിരിക്യും എല്ലാര്ക്കും ഇവനെ കാണുമ്പോൾ എന്റെ കുട്ടി പതിപ്പായി തോന്നാൻ കാരണം…….
“””””അച്ഛന്റെ കുഞ്ഞൂസേ……….”””””
അതിനും അവൻ ചിരിക്കുന്നു….
“”””കുഞ്ഞൂസ് എന്നെ അച്ഛാന്ന് വിളിച്ചാ മതീട്ടോ….. ഇവരെല്ലാരും പറയണ പോലെ ചെറിയച്ഛൻ വേണ്ട….. മോന് ഒറ്റ അച്ഛനെ ഉണ്ടാവു, അത് ജന്മം തന്നതല്ലേലും ഈ ഞാനായിരിക്കും””””