“””””ഏയ് അത് ശരിയാവൂല്ല…… നമ്മകെടേല് വേറെ ആരും വേണ്ട….. ഞാനും നീയും മാത്രം”””””
ഞാൻ അല്പം പ്രണയാത്മകമായി പറയാൻ ശ്രമിച്ചു….
“””””മതിയെടാ ചളമാക്കിയത്……. ഇത് കണ്ടിട്ട് ഏതോ നാടകത്തില് അഭിനയിക്കണ പോലെ ണ്ട്””””
പെട്ടെന്ന് അവള് ചിരിച്ചോണ്ട് പറഞ്ഞപ്പോ ഞാൻ മെല്ലെ വാതിലിന് നേരെ നോക്കി, ഏട്ടത്തി അവിടെ ഇല്ല…
“”””പേടിക്കണ്ട…. പുള്ളികാരി സ്ഥലം വിട്ടു”””””
ഞാൻ ഒന്ന് ശ്വാസം വലിച്ച് വിട്ടിട്ട് തിണ്ണയിൽ ഇരുന്നു….. ഉണ്ണി കരുതുന്ന പോലെ ഏട്ടത്തിക്ക് അസൂയയൊന്നും തോന്നുന്നില്ല, കക്ഷി ഞങ്ങളെ സ്വസ്ഥമായി സംസാരിക്കാൻ വിട്ടിട്ട് ഒഴിഞ്ഞ് പോവുകയാണ് ചെയ്തത്…..
“””””ഛെ….. നീ വിഷമിക്കല്ലേ ഡാ…. നമ്മള് സംസാരിക്കുന്നത് കേട്ടിട്ട് ദേഷ്യോം സങ്കടോം ഒക്കെ വന്നിട്ടാവും ഗൗരിയേച്ചി പോയത്….. ഇതേ പോലെ പോയ്യാ രണ്ട് ദിവസം വേണ്ടി വരൂല്ല””””””
ഉണ്ണി വീണ്ടും ആത്മവിശ്വാസത്തോടെ പറഞ്ഞു…..
***
പക്ഷെ അവളുടെ ആത്മവിശ്വാസം വെറുതെ ആയിരുന്നു എന്ന് അടുത്ത രണ്ട് ദിവസങ്ങൾ കൊണ്ട് ഞങ്ങൾക്ക് ബോധ്യമായി…… പരമാവധി ഏട്ടത്തിയുടെ മുന്നിൽ വെച്ച് ഞങ്ങൾ അടുത്തിടപഴകി എങ്കിലും ഏട്ടത്തിയുടെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല….. പുള്ളിക്കാരിക്ക് അതിലൊന്നും ഒരു പ്രശ്ണോം ഇല്ലായിരുന്നു…. എന്തിന് അതൊന്നും കണ്ടിട്ട് ഒരു ഭാവമാറ്റം പോലും ഏട്ടത്തിയിൽ കാണാൻ സാധിച്ചില്ല….
******************
അങ്ങനെ ഉണ്ണിക്ക് മടങ്ങി പോവാനുള്ള ദിവസമായി…..
“”””കാശീ…..””””
കട്ടിലിൽ കിടന്ന് കുഞ്ഞനെ കളിപ്പിക്കുമ്പോഴാണ് ഉണ്ണി വന്ന് വിളിച്ചത്, പെണ്ണ് പോവാൻ ഒരുങ്ങിയാണ് വന്നത്…