“””””ഏയ് ഒന്നൂല്ല്യഡീ….. ഞാനിങ്ങനെ ഓരോന്നും ആലോചിച്ച്……””””
“”””എങ്കീ മോനിനി കൂടുതലൊന്നും ആലോചിക്യാൻ നിക്കണ്ട……. വേണേ ഗൗരിയേച്ചിയും ഒത്തുള്ള ഭാവി ജീവിതത്തെ പറ്റി ചിന്തിച്ചോ……”””””
അങ്ങനെ സംസാരിക്കുന്നതിനിടെ ഉണ്ണി പെട്ടെന്ന് എന്നോട് കുറച്ചൂടി ചേർന്ന് നിന്ന് മുഖത്ത് അല്പം നാണം ഒക്കെ വരുത്തി കൊണ്ട് തുടർന്നു….
“””””ഒന്ന് പോ കാശീ…….. വെറുതെ ആളെ വടിയാക്കാതെ……. അത്രയ്ക്ക് സുന്ദരിയായോ ഞാൻ??””””
അല്പം നാണം കലർന്ന ഒരു പുഞ്ചിരിയോടെ അവളത് ചോദിച്ചപ്പോ എനിക്കാദ്യം കാര്യം പിടികിട്ടീല്ല…… പിന്നെ വെറുതെ ഒന്ന് ഒളികണ്ണിട്ട് അകത്തേക്കുള്ള വാതിലിന് നേരെ നോക്കിയപ്പോ ഏട്ടത്തി അവിടെ നിൽപ്പുണ്ട്…….. അവള് അഭിനയം തുടങ്ങി, കൂടെ നിന്ന് കൊടുക്കാം…..
“”””മ്മ്….””””
ഞാൻ അതെ എന്ന അർത്ഥത്തിൽ മൂളി
“”””ശരിക്കും?? അപ്പോ നിന്റെ ഗൗരിയേട്ടത്തീനെകാട്ടും സുന്ദരിയായോ ഞാനിപ്പോ??””””
“””””മ്….. ഞാൻ കണ്ടിട്ടുളേല് വെച്ച് ഏറ്റവും സുന്ദരിയായ പെണ്ണ് ഇപ്പോ നീയാ…… അത്രയ്ക്ക് ഭംഗിണ്ട് ഇപ്പോ നിന്നെ കാണാൻ”””””
അവളുടെ വലത്തേ കൈ ഇരുകൈ കൊണ്ടും ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു….
“”””വെറുതെ പറയല്ലേ മോനേ…..പിന്നെ ഏറ്റോം സുന്ദരി…..”””””
ഞാൻ പറഞ്ഞത് വിശ്വാസം വരാത്തത് പോലെ ഉണ്ണി പറഞ്ഞു, വീണ്ടും വീണ്ടും അവളെ പറ്റി ഏട്ടത്തി കേൾക്കേ എന്നെകൊണ്ട് പറയിപ്പിക്കാനുള്ള അടവാണെന്ന് മനസ്സിലായി….
“”””സത്യാഡി…… ഇപ്പോ നിന്റെ രമേശേട്ടനെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചിട്ട് നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടോന്നാലോ ന്ന് വരെ തോന്നി പോവാ””””
“””””അയ്യടാ അത് വേണ്ട…… വേണെങ്കില് മ്മക്ക് രമേശേട്ടനോട് സംസാരിക്കാ, പുള്ളിക്ക് സമ്മതാണെങ്കിൽ നീയും കൂടെ എന്നെ കെട്ടിക്കോ…….. ഞാൻ നിങ്ങടെ രണ്ടാടേം കൂടെ ജീവിച്ചോളാ”””””