“”””എവിടെ നിന്റെ പെണ്ണുമ്പിള്ള…. അകത്തില്ലേ??”””””
അതിന് ഞാൻ ഉണ്ടെന്ന അർത്ഥത്തിൽ തല കുലുക്കി….
“”””എങ്കി മോനിവിടിരി…. ഞാനൊന്ന് പോയി ആ കള്ളീനെ കാണട്ടെ……. കൊച്ചിനേം കണ്ടില്ല ഇതുവരെ”””””
എന്നും പറഞ്ഞ് ഉണ്ണി അകത്തേക്ക് കയറി പോയി….. എനിക്കാണെങ്കിൽ ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്യുന്നുമില്ല….. എന്തായിരിക്കും ഉണ്ണീടെ പദ്ധതി….. അകത്ത് എന്തായിരിക്കും നടക്കുന്നത്, അവർ തമ്മിൽ എന്തായിരിക്കും സംസാരിക്കുന്നത്…….. ഉണ്ണിയും ഗൗരിയേട്ടത്തിയും ആദ്യമായിട്ടൊന്നുമല്ല തമ്മിൽ കാണുന്നതും സംസാരിക്കുന്നതും, പക്ഷെ ഇപ്പോ എന്തോ ഒരു വെപ്രാളം
അകത്തേക്ക് പോയി നോക്കണമെന്നുണ്ട്, പക്ഷെ ഉണ്ണീടെ നാവിനെ എനിക്ക് നല്ല വിശ്വാസാ…. അവളെന്തൊകെയാ പറഞ്ഞൂടാന്ന് പറയാൻ പറ്റില്ല……. അതുകൊണ്ട് ഞാൻ പുറത്ത് തിണ്ണയിൽ തന്നെ അക്ഷമനായി കാത്തിരുന്നു….
അല്പനേരം കഴിഞ്ഞപ്പോ
“”””ഡാ തെണ്ടി……..””””
എന്നും വിളിച്ചോണ്ട് ഉണ്ണി ഇറങ്ങി വന്നു….
ഞാൻ കാര്യം മനസ്സിലാവാതെ അവളെ തന്നെ നോക്കി…
“”””നീ നേരത്തെ പറഞ്ഞതൊക്കെ സത്യാണോഡാ??”””””
“”””എന്ത്??””””
ഞാൻ വീണ്ടും സംശയത്തോടെ അവളെ നോക്കി ചോദിച്ചു….
“””””ആ കൊച്ചിനെ കണ്ടാ ആരും അത് നിന്റെയല്ലാന്ന് പറയൂല…. എന്നിട്ടും നീയും ഗൗരിയേച്ചിയും ഇപ്പഴും ഒന്നിച്ചിട്ടില്ലാന്ന് പറയുമ്പോ വിശ്വസിക്കാൻ ഇത്തിരി പാടാ”””””
“”””എടീ സത്യാഡി…… ഞാനെന്തിനാ നിന്നോട് കള്ളം പറയണേ, അതും ഈ കാര്യത്തില്”””””
“”””ഹാ….ശരിയാ…..പക്ഷെ അത് ശരിക്കും കുട്ടി കാശി തന്നെ””””
ഉണ്ണിയത് പറഞ്ഞപ്പോ ഞാനൊന്ന് പുഞ്ചിരിച്ചു….. പക്ഷെ അത് സന്തോഷം