“”””നേരത്തെയെന്താ അങ്ങനെ പറഞ്ഞേ??””””
ഏട്ടത്തിയുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാവാതെ ഞാൻ നോക്കി…
“”””ഇനി….. ശല്യമുണ്ടാവൂലാന്ന്…..”””””
അത് കേട്ടപ്പോൾ എന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു…..
“”””ചാവാനൊന്നും പോണില്ല…… പേടിക്കണ്ട””””
ഒരു പുഞ്ചിരിയോടെ തന്നെ ഞാൻ പറഞ്ഞു….. എന്റെ സംസാരത്തിൽ നിന്ന് ഒരു ആത്മഹത്യാ പ്രവണത ഒളിഞ്ഞ് കിടക്കുന്നത് പോലെ തോന്നി കാണും…..ഹ….ഹ……..
പിന്നെ ഞാൻ കഴിച്ച് തീരുന്നത് വരെ കക്ഷി ഒന്നും മിണ്ടിയില്ല, കാര്യമായ ആലോചനയിലാണ്………..
“”””കാശീ……. നിനക്ക്…… വേറൊരു കല്യാണം…കഴിച്ചൂടെ…..””””””
ഭക്ഷണം കഴിച്ച് കഴിഞ്ഞ് എഴുന്നേൽക്കാൻ നേരമാണ് ഏട്ടത്തി മടിയോടെ അത് ചോദിച്ചത്…..
“””””നിങ്ങളെ ശല്യം ചെയ്യാൻ വരൂല്ലാന്ന് ഞാൻ പറഞ്ഞില്ലേ, അത് പേടിക്കണ്ട……
പിന്നെ വേറെ കല്യാണം കഴിക്കുന്നത്….. അതിനിയെന്തായാലും ണ്ടാവൂല്ല”””””
ഏട്ടത്തിയെ നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞിട്ട് ഞാൻ പാത്രവുമായി അടുക്കളയിലേക്ക് നടന്നു…..
***********************************
വയറ് നിറച്ച് ചോറും കഴിച്ചിട്ട് തിണ്ണയിൽ പോയി കിടന്ന് നല്ല സുഖമായി ഒന്ന് ഉറങ്ങി….. വടക്ക് നിന്നും വീശി വരുന്ന ഇളം കാറ്റിന്റെ ശീതളിമയിൽ സ്വയം മറന്നൊരു മയക്കം…… പച്ച പുതച്ച പാടങ്ങളും പടർന്നു പന്തലിച്ച് നിൽക്കുന്ന മരങ്ങളും ധാരാളമുള്ളത് കൊണ്ട് മീനാക്ഷിപ്പുരത്ത് നട്ടുച്ചയ്ക്കും തണുത്ത കാറ്റ് വീശും….. ആ കാറ്റും കൊണ്ടുള്ള മയക്കത്തിൽ നിന്നും ഉണർന്നത് ആരോ വന്ന് വിളിച്ചപ്പോഴാണ്….. നല്ല ഉറക്കമായത് കൊണ്ട് ആരാ എവിടാ എന്താന്നൊക്കെ മനസ്സിലാക്കാൻ അല്പം സമയമെടുത്തു…….
“””””ഡാ പൊട്ടാ……എന്ത് ഉറക്കാടാ…………
അതേ മനസിലായില്ലേ….. ഞാനാ ഉണ്ണി….. ഉണ്ണിമായ””””””
ഉറക്കം തെളിഞ്ഞപ്പോഴാണ് ഉണ്ണിയെ കണ്ടത്, പെണ്ണിനെ ഒട്ടും പ്രതീക്ഷിക്കാതെ കണ്ടപ്പോ എന്തോ വല്ലാത്ത സന്തോഷം തോന്നി…..
“”””ഏത് ഉണ്ണിമായ………………
ഓഹ് നമ്മടെ ദേവകിയമ്മേടെ മോള് ലേ…… പെട്ടെന്നങ്ങ് മനസിലായില്ല ട്ടോ