“”””ശ്യോ….. ഇത് വല്യ ശല്യായല്ലോ…… എന്താടാ നിനക്ക്”””””
എന്റെ തോണ്ടി തോണ്ടിയുള്ള വെറുപ്പിക്കൽ അസ്സഹനീയമായപ്പോൾ സുധി പല്ല് കടിച്ചോണ്ട് ചോദിച്ചു……..
പക്ഷെ എന്റെ മുഖം കണ്ടപ്പോ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിട്ടാവാം അവൻ വേഗം എഴുന്നേറ്റ് ഇരുന്നു….
“”””എന്താടാ എന്ത് പറ്റി….”””””
സുധിയെന്റെ തോളിൽ തട്ടികൊണ്ട് ചോദിച്ചതും ഞാൻ നടന്നതെല്ലാം അവനോട് പറഞ്ഞു…..
“”””ഛെ……. നീ ചെയ്തത് വല്യ മണ്ടത്തരായി പോയി…… ഗൗരിയേച്ചി അങ്ങനെ ഉടക്കിട്ട് നിക്കുന്നെന്ന് എന്തേലും കാരണങ്കാണും……. ഒരു മയത്തിൽ കാര്യം കണ്ട് പിടിച്ചാ മതിയെര്ന്ന്……… കേറി പിടിച്ചത് ശരിയായില്ല……
അല്ല….. ഗൗരിയേച്ചിക്ക് നിന്നെ ഇഷ്ടാന്ന് എന്താ ഉറപ്പ്…. ചേച്ചി പറഞ്ഞില്ലല്ലോ…….ചിലപ്പോ……””””””
“”””ഏട്ടത്തിക്കെന്നെ ഇഷ്ടാ…. ഇന്നലെ ഞാനാ കുഴീല് വീണപ്പോ ഇഷ്ടാന്ന് പറഞ്ഞില്ലേ, അപ്പോ തിരിച്ച് ഇഷ്ടാന്ന് പറയണെന് പകരം എനിക്ക് ഉമ്മ തന്നതാ”””””””
സുധി പറഞ്ഞോണ്ടിരുന്നതിന്റെ ഇടയ്ക്ക് കയറി ഞാൻ പറഞ്ഞതും അവനൊന്ന് ഞെട്ടി……
“”””എവിടാ നെറ്റീലാ??””””
സുധിയുടെ ചോദ്യത്തിന് പകരമായി അല്ലെന്ന് തലയാട്ടിയിട്ട് ഞാൻ ചുണ്ട് തൊട്ട് കാണിച്ചു……
“””ശരിക്കും??”””
അവൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചപ്പോ ഞാനൊരു നാണം കലർന്ന ചിരിയുടെ സഹായത്തോടെ അതേയെന്ന് തലയാട്ടി….
“”””എന്നിട്ടാണോ അവരിപ്പോ ഇത്രേം ഗമ കാണികണേ””””
“”””എനിക്കുറപ്പാ ഏട്ടത്തിക്ക് എന്നേം ഇഷ്ടാന്ന്…… പക്ഷെ ഇപ്പോ എന്താ ഇങ്ങനേന്നാ മനസിലാവാത്തെ……””””
ഞാൻ ഏട്ടത്തി കുറച്ചു മുന്നെ പറഞ്ഞതൊക്കെ ഓർത്ത് വിഷമത്തോടെ