“””നിനക്കു ഇഷ്ടമുള്ളത് വാങ്ങിച്ചോടി പെണ്ണേ.
“””ചേട്ടന് എന്താ ഇഷ്ടം.
“””നീ എനിക്ക് ചിക്കൻ ബിരിയാണി പറയ്യ്.
“””എന്നാ എനിക്കും അതുമതി.
അതിനു അവൻ അവളുടെ കണ്ണുകളിൽ നോക്കി വശ്യമായി ചിരിച്ചു.
വെയ്റ്റർ വന്നപ്പോൾ വിഷ്ണു ദിവ്യയോട് പറഞ്ഞു.
“””ദിവ്യ നീ ഇവിടിരിക്ക് ഞാൻ പോയിട്ട് ഇപ്പൊ വരാം.
“””എവിടെ പോകുവാ ഏട്ടാ.
“””ദേ വരുന്നെടി മുത്തേ.2 മിനുട്ട്.
സംഭവം വെയ്റ്റർക് കാര്യം പിടികിട്ടി.അയാളുടെ ഉള്ളു ഒന്നു പുകഞ്ഞു.വിഷ്ണു അയാളെയും വിളിച്ചുകൊണ്ട് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് പോയി.അയാൾക്ക് ഒരു 55 – 60 പ്രായം വരും.അയാളുടെ തോളിൽ കയ്യിട്ട് കൊണ്ടു വിഷ്ണു പറഞ്ഞു.
“”” ചേട്ടന് എത്ര വയസ്സ് ഉണ്ട് ചേട്ടാ.
“””57 മോനെ.
അയാളുടെ വാക്കുകൾ കീറി മുറിഞ്ഞായിരുന്നു പുറത്തേക്ക് വന്നത്.
“””അല്ല ചേട്ടൻ എന്നെ എന്താ ഇപ്പൊ വിളിച്ചത്?
“””മോ…മോനെ എന്നു.
അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“””അപ്പോൾ ദേ ആ ഇരിക്കുന്നവൾ തനിക്കാരാ?
അവൻ ദിവ്യയെ ചൂണ്ടിക്കാട്ടി.പക്ഷെ അതല്ല രസം തക്കം കിട്ടി അവൻ മാറിയപ്പോഴേക്കും അവൾ സെൽഫി കാമറ നോക്കി കൊഞ്ഞനം കുത്തുന്നത് കണ്ടു.അപ്പോഴേ അവൻ മനസ്സിലാക്കി അവൾ റീൽസ് ചെയ്യുവാണെന്നു.
ഇങ്ങനൊരു സാധനം.അവൻ മനസ്സിൽ വിചാരിച്ചു.അവളുടെ പ്രവൃത്തി അയാൾ കണ്ടെങ്കിലും അയാൾക്ക് വിഷ്ണുവിനോടുള്ള പേടി കാരണം വിക്കി വിക്കി പറഞ്ഞു.
“””മോ…മോൾ…