വേണ്ടെന്ന്.അവൾക്ക് ഇന്ന് മുഴുവൻ അവളുടെ ബന്ധുവീട്ടിലൊക്കെ പോവണം.അതുകൊണ്ട് നീയും കൂടി ചെല്ലാമൊന്നു ചോദിച്ചു.
അവന്റെ മനസ്സിൽ ഒരു ലഡ്ഡു ഫാക്ടറി തന്നെ പൊട്ടി.എന്നാലും അങ്ങനെ ഈ കുറുമ്പത്തിയോട് പെട്ടെന്ന് സമ്മതിക്കരുതല്ലോ…
അവന്റെ മനസ്സിൽ കുസൃതി ഉയർന്നു വന്നു.അവൻ പറഞ്ഞു :
“”” അതിനെന്താ പക്ഷെ ഇവൾക്ക് സ്കൂട്ടി ഉണ്ടല്ലോ സ്വന്തമായിട്ട് പോട്ടെ.
വിഷ്ണു മനസ്സിൽ ചിരിച്ചു.
വിഷ്ണു എതിരു പറഞ്ഞപ്പോൾ ദിവ്യയുടെ മുഖം ഒന്നു ചുളുങ്ങി.പിരികം താഴ്ത്തി അവളൊന്നു നോക്കി.
‘അമ്മ പെട്ടെന്ന് ദിവ്യയെ നോക്കുന്ന സമയം വിഷ്ണു ദിവ്യയെ നോക്കി ഇളിച്ചു കാണിച്ചു.അവൾക്ക് അത് കണ്ടു ദേഷ്യം വന്നെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല.
“””ഓഹോ അപ്പൊ പിറന്നാളായിട്ടും എന്നെ ഇട്ടു കഷ്ടപ്പെടുത്താൻ ആണോ.ഒന്നു സഹായിച്ചൂടെ ഏട്ടാ.
അവൾ ദേഷ്യം കടിച്ചമർത്തി കൊണ്ട് സങ്കടത്തോടെ പറഞ്ഞു.
‘അമ്മ പെട്ടെന്ന് വിഷ്ണുവിനെ നോക്കി പറഞ്ഞു.
“””പാവമെടാ ഇന്ന് ഒരുപാട് ബന്ധു വീട്ടിലൊക്കെ പോവാനുള്ളതല്ലേ നീ ഒന്നു കൂടെ പൊക്കോ.
അങ്ങനെ വിഷ്ണുവിന് ആവശ്യമുള്ളത് അവനു കിട്ടി കഴിഞ്ഞു.
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു :
“””ആഹ് ശെരിയമ്മാ. ഞാൻ കൂടെ പോയേക്കാം.
അങ്ങനെ അവളും അവനും വിഷ്ണുവിന്റെ വീട്ടിൽ നിന്നിറങ്ങി നേരെ അനുചേച്ചിയുടെ അങ്ങു പോയി.
അവിടെ പോയി അവനോടു സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് അവൾ നേരെ റൂമിൽ പോയി കുത്തിയിട്ടിരുന്ന മൊബൈൽ എടുത്തു.
അപ്പോഴാണ് അനുചേച്ചിയുടെ രംഗപ്രവേശം.രാവിലെ ഇട്ടിരുന്ന നൈറ്റി തന്നെയായിരുന്നു.അനുചേച്ചി അവനെ കണ്ടമാത്രയിൽ അവനോടു ചോദിച്ചു.
“””ആഹാ സർ ഇതെപ്പോ വന്നു.
“””ഞാൻ ഇപ്പൊ വന്നതെ ഉള്ളൂ മാഡം.