അഭിയും വിഷ്ണുവും 7 [ഉസ്താദ്]

Posted by

പെട്ടെന്ന് അവളുടെ മുഖം വല്ലാതെ ആയി.

“””അപ്പോ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതോ.

“””എന്റെ ചക്കരവാവേ എനിക്ക് നിന്നെ ഇഷ്ടമാടി പൊന്നേ.പക്ഷെ ഞാൻ ഒന്നു കെട്ടിയതല്ലേ.ഇനിയെങ്ങനെ ആണ് പറ്റുക.

“””അതിനെന്താ ഇനിയും കെട്ടിയാൽ.എനിക്ക് എന്റെ വിഷ്ണു ഏട്ടനെ വേണം.

അവൾ ആർദ്രമായി അവന്റെ നെഞ്ചിലേക്ക് ഇറുക്കി ചേർന്നു.

“””എന്നോട് ക്ഷമിക്ക്‌ മുത്തേ അഭിയെ അല്ലാതെ ഞാൻ ഭാര്യ ആയി വേറെ ഒരു പെണ്ണിനെ സ്വീകരിക്കില്ല.

അതു കേട്ടതും ഒരു ഞെട്ടലോടെ അവൾ വിഷ്ണുവിൽ നിന്നും അടർന്നു മാറി.

എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം അവളുടെ ഏങ്ങലടി ആയിരുന്നു ആ മുറിയെ കീഴടിക്കിയിരുന്നത്.വിഷ്ണു ഒരുപാട് ആലോചിച്ചു എന്നാൽ അവനു അഭിയെ അല്ലാതെ വേറെ ഒരുവളെ ഭാര്യ ആയി അംഗീകരിക്കുക എന്നത് പ്രയാസമായിരുന്നു. എന്നാൽ അവന്റെ മനസ്സിൽ തെളിഞ്ഞു വന്ന ഉപായം അവതരിപ്പിക്കുന്നതിനായി അവൻ ദിവ്യയുടെ അടുത്തേക്ക് ചെന്നു.കാൽമുട്ടുകൾക്ക് മുകളിൽ തല താങ്ങി അവൾ മുഖം മറച്ചിരുന്നു കരയുകയായിരുന്നു.അവൻ അവളുടെ പുറകിലായി ചെന്നു അവളെ വട്ടം പിടിച്ചു എന്നാൽ ദിവ്യ സർവശക്തിയുമെടുത്തു അതിനെ എതിർത്തു നിന്നു എന്നാൽ രണ്ടാമത്തെ അവന്റെ പിടിയിൽ നിന്നും അവൾക്ക് രക്ഷയില്ലായിരുന്നു.

“””എടി ഞാൻ നിന്നെ ഉപേക്ഷിക്കാൻ ഒന്നും പോവുന്നില്ല.നീ ഞാൻ പറയുന്നത് ഒന്നു കേൾക്ക്.

“””എനിക്കറിയാം ഏട്ടന് അവളല്ലേ വലുത്.

“””എടി വാവച്ചിയെ ഞാൻ ഒന്ന് പറയട്ടെ.

അതും പറഞ്ഞു അവൻ അവളുടെ പിടിവിട്ടകന്ന് കട്ടിലിന്റെ തലയ്ക്കൽ ചാരി ഇരുന്നു.അവൾ അവനെ തിരിഞ്ഞു നോക്കിയപ്പോൾ അവളോട്‌ അവന്റെ നെഞ്ചിലേക്കായി വന്നിരിക്കാൻ പറഞ്ഞു.എന്നാൽ അവൾ അത് ചെവി കൊണ്ടില്ല.

“””ഇങ്ങോട്ട് വാ പെണ്ണേ.

അവൾ പയ്യെ സാവധാനം കട്ടിലിലൂടെ ഉരഞ്ഞ് അവന്റെ നെഞ്ചിലേക് ചായ്ഞ്ഞിരുന്നു.ഒരു കുഞ്ഞി പൂച്ചയെ പോലെ.അവളുടെ മുടിയിഴകളിലൂടെ തലോടി അവൻ സാവധാനം പറഞ്ഞു തുടങ്ങി.

“””എടി കള്ളിപെണ്ണേ , നിന്നെ ഞാൻ എന്റെ ഭാര്യ ആയി അംഗീകരിക്കില്ല എന്നല്ലേ പറഞ്ഞുള്ളൂ നിന്നെ അങ്ങു എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കും എന്നു പറഞ്ഞില്ലല്ലോ.

“””പിന്നെ ഭാര്യ ആയി അംഗീകരിക്കില്ല എന്നു പറഞ്ഞാൽ ഒരു ഫ്രണ്ട് ആയിട്ട് ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ മാത്രം ആയിട്ടാണോ വിഷ്ണുവേട്ടന് ഞാൻ.

അവളുടെ കരിനീലകണ്ണുകൾ നിറഞ്ഞു തുളുമ്പി.

“””അല്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *