എങ്കിലും…ഒടുവിൽ ഈ കാര്യം വന്നപ്പോൾ ഞാൻ ഒരു സാധാ-സ്വാർത്ഥ തമിഴ് മാമനായി മാറി എന്നതായിരുന്നു സത്യം. ആ പേര് പറഞ്ഞു പതിയെ പതിയെ ഞാൻ ദീപയുമായി അടുക്കാനുള്ള ശ്രമമാരംഭിച്ചു. അവളുടെ ഇളയ സഹോദരി ദിവ്യ തമിഴ് ബ്രാഹ്മണ വിശ്വാസങ്ങളോടും ആചാര-അനുഷ്‌ടാനങ്ങളോടും ഒന്നും തീരെ വിശ്വാസങ്ങളില്ലാത്ത ഒരു റിബൽ ചിന്താഗതി വച്ചുപുലർത്തിയിരുന്ന വളരെ ”മോഡേൺ” ആയ ഒരാൾ ആയിരുന്നെങ്കിലും…ദീപ്‌തി അങ്ങനായിരുന്നില്ല. ഒരു മുറമാമൻ എന്ന നിലയിലുള്ള എൻറെ ഇടപെടീലിലും അടുപ്പത്തിലും ഒടുവിൽ അവൾ വീണു എന്നുതന്നെ പറയാം. ഈ സമയം ദീപയുടെ ഇളയ അനുജത്തി ദിവ്യമോൾ ആകട്ടേ…പട്ടണത്തിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നതിനാൽ ഞങ്ങൾക്കിരുവർക്കും വീട്ടിനുള്ളിൽ പരസ്‌പരം തുറന്നു സംസാരിക്കുവാനും അത്യാവശ്യം പ്രണയിക്കുവാനും ഒക്കെ നല്ല സൗകര്യമായിരുന്നു. അങ്ങനെ ഞങ്ങൾ പരസ്‌പര അനുരാഗബദ്ധരായി ആ നാല് ചുവരുകൾക്കുള്ളിൽ ആരെയും അറിയിക്കാതെ, തമ്മിൽ പ്രേമിച്ചു സുഖിച്ചു രസിച്ചു നടന്നു. പ്രേമം മൂത്തുള്ള ചെറിയ കെട്ടിപ്പിടുത്തവും ചെറു ചുംബനങ്ങളും ഒക്കെ അല്ലാതെ, വീട്ടിന് പുറത്തു കൊണ്ടുപോകാനോ…അവളുമായി സുഖിച്ചു ഒന്ന് കൂടാനോ ഒന്നും കഴിഞ്ഞിരുന്നില്ല. അവളിൽ എപ്പോഴും അവളുടെ അച്ഛൻറെയും അമ്മയുടെയും ഒരു കണ്ണ് സദാ നിലനിന്നിരുന്നു എന്നുള്ളത് കൊണ്ട് അങ്ങനൊന്നും അവളെ അനുഭവിക്കാനുള്ള ഒരവസരംവേഗം കൈവരില്ല എന്നെനിക്ക് തീർച്ചയായി. എങ്കിലും അവളെ കല്യാണം കഴിക്കാൻ ഞാനുറപ്പിച്ചത്, അവളുടെ ‘അമ്മ ഈ വിവരങ്ങൾ അറിഞ്ഞപ്പോഴാണ്. ആദ്യമൊക്കെ അവൾ, ഞങ്ങളെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാനൊക്കെ കൊടിയ ശ്രമങ്ങൾ നടത്തി നോക്കിയെങ്കിലും…ദീപ്‌തിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അവളുടെ അമ്മക്ക് മാത്രമല്ല, അതിലേറെ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന അവളുടെ അച്ഛന് പോലും ഞങ്ങൾക്കൊപ്പം നിൽക്കേണ്ടി വന്നു. അനിയത്തിക്ക് പിന്നെ ഞങ്ങളുടെ സന്തോഷം മാത്രമായിരുന്നു ലക്‌ഷ്യം. അങ്ങനെ ചേച്ചീടെ വീട്ടിലെ കാര്യമൊക്കെ ‘ഒക്കെ’യായി…എല്ലാവര്ക്കും സമ്മതം !.
ഇനിയല്ലേ, കഥയുടെ ട്ട്വിസ്റ്റ്. കല്യാണാലോചന അങ്ങനെ ഒടുവിൽ എല്ലാംകഴിഞ്ഞു കാരണവരുടെ തിരുമുൻപിൽ തീരുമാനത്തിനെത്തി. കാരണവർ ആരെന്നല്ലേ ?…മറ്റാരുമല്ല, ഞങ്ങടെ തന്തപ്പടി തന്നെ, ഈ കുടുംബത്തിൻറെ മുഴുവനും കാരണവർ. കാരണവരുടെ സമ്മതമില്ലാതെ…ആ കുടുംബത്തിൽ കല്യാണം എന്നല്ല ആർക്കും ഒരു കാര്യത്തിലുംഒരു തീരുമാനവും എടുക്കാൻ ആവില്ല…അതാണ് കല്ലേൽ പിളർക്കുന്ന തിരുമനസ്സിന്റെ കൊടിയ കൽപ്പന !.അവിടെ പക്ഷേ…കേസ്, ഒരു വിചാരണക്ക് പോലും നിൽക്കാതെ കേട്ടപാടേ…നിഷ്‌കരുണം തള്ളി !. വേണ്ടാ….നടക്കില്ല !….ദയാപേക്ഷക്കോ, അപ്പീലിനോ ഒന്നും ഒരവസരവും ഇല്ല, കേട്ടപാടെ ഉറച്ച അഭിപ്രായം വന്നു. കാരണം…ഒന്നേയുള്ളൂ, സ്വന്തം മരുമകളെ വിവാഹം കഴിക്കുകയോ ?. തമിഴ് ആചാരമൊന്നും മൂപ്പരുടെ ചിന്തയുടെ ഏഴ് അയലത്തു എത്തികയില്ല. ആലോചനയും കൊണ്ടുവന്ന ചേച്ചി അടികിട്ടാതെ പോയത് മഹാഭാഗ്യം !. എനിക്ക് പിന്നെ ആ വീട്ടിൽ കഴിയാൻ തോന്നിയില്ല. തോന്നിയാൽ തന്നെ അടികലശലും വെള്ളപ്പൊക്കവും ആയിരുന്നേനെ പിന്നീടുള്ള ജീവിതം.ചേച്ചീടെ വീട്ടിലോ ?…കല്യാണ൦ നടക്കാത്ത കാമുകിയുടെ വീട്ടിൽ കിടത്തം പോയിട്ട്, അങ്ങോട്ട് ഒരു സന്ദർശനം പോലും അവർ അടുപ്പിക്കല്ല എന്നതും ഉറപ്പ് !…പിന്നെ കടത്തിണ്ണ തന്നെ ശരണം. ഒരു ജോലിയും അത്യാവശ്യ വരുമാനവും ഒക്കെ