പാവാടത്തുമ്പികൾ [ക്യാ മറാ മാൻ]

Posted by

ഒന്നും പറയാതെ, എല്ലാം സഹിച്ചു അവിടെ കഴിയുകയായിരുന്നു….ഏകദേശം ഒരു വർഷത്തോളം. പെട്ടെന്ന് ഒരു ദിവസം…അവൾക്ക് അവിടുന്നു പുറത്തുചാടാൻ ഒരവസരം കിട്ടി, അതുപയോഗിച്ചവൾ പുറത്തുചാടി വീട്ടിൽ വന്നു. വന്നയുടനെ എല്ലാ കാര്യങ്ങളും അവൾ തുറന്ന് അമ്മയോട് പറഞ്ഞു. പപ്പ അവരുടെ കൂടയെ നിൽക്കത്തുള്ളൂ എന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അവൾ പപ്പയെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പിന്നെ അവിടെ നടന്നത് മുഴുവൻ എഴുതാത്ത തിരക്കഥാ”നാടകങ്ങൾ ” ആയിരുന്നു. മകളെ ഭർത്താവൻറെ വീട്ടിലേക്ക് പറഞ്ഞുവിടാനായിരുന്നു പപ്പക്ക് മകൾ അനുഭവിച്ച ”കഷ്‌ടപ്പാടുകൾ” അറിയുന്നതിലും താല്പര്യം. അനുരഞ്ജനം എന്ന പേരിൽ കുറെ പരിശ്രമനാടകങ്ങളും അളിയൻ ചുമ്മാ നടത്തിനോക്കി. ” ഡൈവോഴ്‌സ്” എന്നൊരു തീരുമാനം അല്ലാതെ, യാതൊരു അനുരഞ്ജനവും തിരിച്ചുപോക്കും ജന്മത്തിൽ ഉണ്ടാവില്ല എന്നു മകൾ കടുകട്ടിയിൽ തന്നെ പപ്പയോട് തുറന്നറിയിച്ചു. ആ തീരുമാനത്തിൻ പുറത്തു, അമ്മയും മക്കളും ഒരുമിച്ചു നിന്നു…പപ്പ ഒറ്റപ്പെട്ടു.

 

അതോടെ അവർ രണ്ടുകൂട്ടരും ഇരുചേരിയിൽ ആവുകയും…പരസ്പര ശത്രുതയും പ്രശ്‌നങ്ങളും തുടങ്ങുകയും ചെയ്‌തു. അങ്ങനെ പപ്പ വീട്ടിൽ വിഷയങ്ങൾ തുടങ്ങി…പോർവിളി,ഭീഷണി, വിരട്ടൽ,ചീത്തവിളി തുടങ്ങി മഹാഅസ്ത്രങ്ങൾ ഓരോന്ന് ഓരോന്നായി അയാൾ പുറത്തെടുത്തു പ്രയോഗങ്ങൾ തുടങ്ങി. ചേച്ചീടെയും മക്കടേയും ദൃഢനിശ്ചയത്തിൻറെ, പോരാട്ടവീര്യത്തിൻറെ മുൻപിൽ…ഒരു അടവുകളും ഏശിയില്ല. അതുംകൂടാതെ, ചേച്ചിക്ക് ആരെയും നേർക്കുനേർ നേരിടാൻ തക്ക ആളും അർത്ഥവും ആവോളം ഉണ്ടായിരുന്നു. ബന്ധങ്ങളിൽ നിന്ന് ആര് വന്നില്ലേലും..ചേച്ചി ഒന്ന് ഞൊടിച്ചാൽ…മുന്നിൽവന്നു ”ക്യൂ ”നിൽക്കാൻ ആ നാട്ടറിലെ മുഴുവൻ ചെറുപ്പക്കാരും തയ്യാറായിരിക്കും എന്ന് ചേച്ചിക്കുതന്നെ അറിയാം. അങ്ങനെ തൻറെ സൗന്ദര്യം കണ്ട് മുന്നോട്ട് വരുന്ന ആരെയുംകാൾ നല്ലത്, ഞാൻതന്നെ എന്ന ചിന്താഗതിയിലാണ് ചേച്ചി എന്നെത്തന്നെ വിളിച്ചുവരുത്താൻ തയ്യാറായത്. ഞാൻ അവിടെ എത്തിച്ചേർന്നപ്പോൾ…ചേച്ചി മറ്റുള്ള കാര്യങ്ങൾ കൂടി തുറന്നു പറഞ്ഞു. ഞാൻ എല്ലാം അറിഞ്ഞു, എനിക്കെല്ലാം തന്നെ മനസ്സിലായി. ചേച്ചിക്ക് ഇപ്പോൾവേണ്ടത് മറ്റൊന്നുമല്ല… അന്യരല്ലാത്ത, സ്വന്തമെന്ന് പറയാവുന്ന….തനിക്ക് കൂറും വിശ്വാസവുമുള്ള തനിക്കൊപ്പം നിൽക്കാൻ തയ്യാറാവുന്ന ഒരാൾ. ആ ഒരാൾ ഈ ദുനിയാവിൽ ഞാനേ ഉള്ളു എന്നും ചേച്ചിക്കറിയാം. ആ വിശ്വാസത്തിലാണ് എന്നെ ചേച്ചി, ധൃതഗതിയിൽ വിളിച്ചു വരുത്തിയത്. ഇപ്പോൾ അവർക്കൊപ്പം അവരെകൂടെ നിന്ന്, ദീപയുടെ ഡൈവോഴ്സ് നേടിയെടുത്തുകൊടുത്താൽ…ഉറപ്പായും ഇനി ദീപ തനിക്ക് സ്വന്തം !.പക്ഷേ പഴയപോലുള്ള എൻറെ അങ്ങനുള്ള ഇടുങ്ങിയ സ്വാർത്ഥ ചിന്താഗതികൾ ഒന്നുമല്ല എന്നെ ഭരിച്ചത്, അളിയന്റെ എന്നോടും ഞങ്ങടെ കുടുംബത്തോടും ഒരുമിച്ചുകാണിച്ച ഒടുങ്ങാത്ത ചതി. അതാണ് എല്ലാത്തിനും ഉപരി, അളിയനോട് നേരിട്ട് ഏറ്റുമുട്ടി….ചേച്ചിയേയും കുടുംബത്തേയും സഹായിക്കുക എന്ന വിപുലമായ ദൗത്യം ഏറ്റെടുത്തു മുന്നോട്ടുപോകുവാൻ എന്നെ സഹായിച്ച ഏറ്റവും വലിയ പ്രേരകശക്തി. ചേച്ചി കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞറിയിച്ചു എന്നെ ബോധ്യമാക്കിയപ്പോൾ തന്നെ ” വരുന്ന എന്തും നേരിടാൻ ഞാൻ തയ്യാറാണ്, എന്ത് വിലകൊടുത്തും ഞാൻ ചേച്ചിക്കൊപ്പം തന്നെ കൂടെയുണ്ട് ” എന്നവർക്ക് ഉറപ്പുകൊടുത്തു.

 

അങ്ങനെ ചേച്ചിയും മക്കളും വളരെ ശക്തമായ നിലപാടുകളെടുത്തു അതിൽ ശക്തമായിത്തന്നെ ഉറച്ചുനിന്നപ്പോൾ അവർക്ക്, കൂട്ടത്തിൽ ശക്തമായ പിന്തുണക്ക് നൽകി ഞാനും അവർക്കൊപ്പം തുണയായി നിന്നപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ സീരിയസ്സായി. അതിനനുസരിച്ചു എതിര്പക്ഷവും വളരെ

Leave a Reply

Your email address will not be published. Required fields are marked *